മംഗളവാർത്താ ചിത്രം. മംഗളവാർത്താ ചിത്രം. 

പാപ്പാ: മറിയത്തിന്റെ മാതൃത്വം ദൈവത്തിന്റെ പിതൃസഹജമായ ആർദ്രതയിലേക്ക് നമ്മെ നയിക്കുന്ന മാർഗ്ഗമാണ്

ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“മറിയത്തിന്റെ മാതൃത്വം ദൈവത്തിന്റെ പിതൃസഹജമായ ആർദ്രതയിലേക്ക് നമ്മെ നയിക്കുന്ന ഏറ്റവും നേരിട്ടുള്ളതും എളുപ്പവുമായ മാർഗ്ഗമാണ്. നമ്മുടെ അമ്മ നമ്മെ പിതാവിന്റെ പ്രിയപ്പെട്ട മക്കളാക്കുകയും സ്നേഹത്തിന്റെ കൂടാരങ്ങളാക്കുകയും ചെയ്യുന്ന അതിരുകളില്ലാത്ത ദാനമായ വിശ്വാസത്തിന്റെ ആരംഭത്തിലേക്കും അതിന്റെ ഹൃദയത്തിലേക്കും നയിക്കുന്നു.”

ഏപ്രിൽ എട്ടാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് എന്ന ഭാഷകളില്‍ #കർത്താവിന്റെ മംഗളവാർത്താ എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികളാണ് പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നത്.

ആഗോള കത്തോലിക്കാ സഭ മാർച്ച് ഇരുപത്തഞ്ചാം തിയതിയാണ് മംഗള വാർത്ത തിരുന്നാൾ ആഘോഷിക്കുന്നത്. ഈ വർഷം ഈ തിരുന്നാൾ വിശുദ്ധ വാരത്തിലായതിനാൽ ലത്തീൻ ആരാധക്രമത്തിൽ ഇന്നാണ്  അനുസ്മരിക്കപ്പെട്ടത്‌. സ്വർഗ്ഗത്തിൽ നിന്ന് ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെട്ടു മാതാവിനോടു യേശുവിന്റെ ജനനത്തെ കുറിച്ച് പറഞ്ഞ സംഭവമാണ് തിരുസഭ മംഗളവാർത്ത തിരുന്നാളായി ആഘോഷിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 April 2024, 12:30