തിരയുക

ഫ്രാൻസിസ് പാപ്പാ ത്രികാല പ്രാർത്ഥന നയിച്ചതിന് ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. ഫ്രാൻസിസ് പാപ്പാ ത്രികാല പ്രാർത്ഥന നയിച്ചതിന് ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.  (VATICAN MEDIA Divisione Foto)

പാപ്പാ: യുക്രെയ്‌നിനും, പലസ്തീനിനും, ഇസ്രായേലിനും വേണ്ടി പ്രാർത്ഥിക്കാം

ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“സമാധാനത്തിനായി, പ്രത്യേകിച്ച് തുടർച്ചയായ അക്രമം നേരിട്ടു കൊണ്ടിരിക്കുന്ന യുക്രെയ്‌നിനും, പലസ്തീനിനും, ഇസ്രായേലിനും വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. പിരിമുറുക്കം കുറയ്ക്കാനും ചർച്ചകൾ സാധ്യമാക്കാനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനുമായി പ്രവർത്തിക്കുന്നവരെ ഉത്ഥിതനായ കർത്താവിന്റെ ആത്മാവ് പ്രകാശിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യട്ടെ.”

ഏപ്രിൽ ഏഴാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, അറബി എന്ന ഭാഷകളില്‍ #PrayTogether എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന  സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 April 2024, 12:35