ഡൊമിനിക്കൻ റിപ്പബ്ലിക്കിൻ്റെ പ്രസിഡൻ്റ് ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഡൊമിനിക്കൻ റിപ്പബ്ലിക്കിൻ്റെ പ്രസിഡൻ്റ്, ശ്രീ. ലൂയിസ് റോഡോൾഫോ അബിനാദർ കൊറോണ, വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു കൂടിക്കാഴ്ച നടത്തി. മെയ് മാസം ഇരുപത്തിയേഴാം തീയതി തിങ്കളാഴ്ചയാണ് കൂടിക്കാഴ്ച്ച നടത്തിയത്. ഫ്രാൻസിസ് പാപ്പാ പ്രസിഡന്റിനെ തന്റെ വസതിയിലേക്ക് സ്വീകരിക്കുകയും, വിവിധ വിഷയങ്ങളെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചശേഷം അദ്ദേഹം, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള പരിശുദ്ധസിംഹാസനത്തിന്റെ ബന്ധങ്ങളുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗറിനൊപ്പം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനെയും സന്ദർശിച്ചു.
തദവസരത്തിൽ നടത്തിയ ചർച്ചയിൽ, ഇരു രാജ്യങ്ങൾക്കിടയിൽ തുടർന്നുപോന്ന രാജ്യങ്ങൾക്കിടയിൽ നല്ല ഉഭയകക്ഷി ബന്ധത്തിനും അവ കൂടുതൽ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾക്കും പരസ്പരം അനുമോദനം അറിയിച്ചു. സഭ രാജ്യത്തിന് നൽകുന്ന വിലപ്പെട്ട സംഭാവനകൾ , പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലും, ജീവകാരുണ്യ മേഖലയിലും നൽകുന്ന വിലമതിക്കാനാവാത്ത സഹായങ്ങൾക്ക് പ്രസിഡന്റ് നന്ദിയർപ്പിച്ചു.
തുടർന്ന്, ഡൊമിനിക്കൻ ജനതയുടെ പൊതുനന്മ പ്രോത്സാഹിപ്പിക്കുന്നതിനു പരസ്പര പ്രതിബദ്ധത പുതുക്കുന്ന കുടിയേറ്റവും, പ്രാദേശിക സാഹചര്യവും പോലുള്ള വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: