തിരയുക

ഫ്രാൻസിസ് പാപ്പാ വീഡിയോ സന്ദേശം നൽകുന്നു ഫ്രാൻസിസ് പാപ്പാ വീഡിയോ സന്ദേശം നൽകുന്നു  

ആഗോള കത്തോലിക്കാസഭ ചൈനയിലെ സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ചൈനയിലെ കത്തോലിക്കാ സഭയുടെ പ്രഥമവും ഏകവുമായ സൂനഹദോസായിരുന്ന 'സിനൻസ് കൗൺസിലിന്റെ' ശതാബ്ദിയാഘോഷം റോമിലെ ഉർബാനിയൻ സർവകലാശാലയിൽ വച്ച് നടത്തപ്പെട്ടു. തദവസരത്തിൽ ഫ്രാൻസിസ്‌ പാപ്പാ വീഡിയോസന്ദേശം നൽകി.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ചൈനയിലെ കത്തോലിക്കാ സഭയുടെ പ്രഥമവും ഏകവുമായ സൂനഹദോസായിരുന്ന  'സിനൻസ് കൗൺസിലിന്റെ'  ശതാബ്ദിയാഘോഷം റോമിലെ ഉർബാനിയൻ സർവകലാശാലയിൽ വച്ച് നടത്തപ്പെട്ടു. തദവസരത്തിൽ ഫ്രാൻസിസ്‌ പാപ്പാ വീഡിയോസന്ദേശം നൽകി.

'കഴിഞ്ഞകാലഘട്ടങ്ങളിൽ പിതാക്കന്മാർ നടത്തിയ ദീർഘവീക്ഷണമാണ് ഇന്ന് നാം അനുഭവിക്കുന്ന വർത്തമാനകാലമെന്ന്', പാപ്പാ എടുത്തു പറഞ്ഞു. സമൂഹജീവിതത്തിന്റെ ഐക്യത്തിനും, അഭിവൃദ്ധിക്കും, പൊതുഭവനത്തിന്റെ സംരക്ഷണത്തിനും ചൈനയിലെ സഹോദരങ്ങൾ  നൽകുന്ന നിരവധിയായ സംഭാവനകൾക്ക് പാപ്പാ നന്ദി പറഞ്ഞു.

യേശുവിനെ പിഞ്ചെല്ലുന്നവർ സമാധാനത്തിനു വേണ്ടി കാംക്ഷിക്കുമെന്നും, മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ഏറെ വർധിക്കുന്ന ഈ കാലഘട്ടത്തിൽ സമാധാനസംവാഹകരോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു. 

റോമിലെ മെത്രാന്റെ കൂട്ടായ്മയിൽ ചേർന്ന് നിന്നുകൊണ്ട് ചൈനയിൽ വിശ്വാസജീവിതം നയിക്കുന്നവരെ  പാപ്പാ തന്റെ സന്ദേശത്തിൽ അഭിനന്ദിച്ചു. അപ്രതീക്ഷിതവും, പരീക്ഷണവും നിറഞ്ഞതുമായ ഒരു കാലഘട്ടത്തിൽ സഭയെ മുൻപോട്ടു നയിച്ചത് ദൈവീക കരുണയാണെന്നും, അതിനു വഴികാണിച്ചത് ജനത്തിന്റെ വിശ്വാസമാണെന്നും പാപ്പാ പറഞ്ഞു.

'സിനൻസ് കൗൺസിലിൽ പരിശുദ്ധാത്മാവിനാൽ പ്രചോദിതരായ പിതാക്കന്മാർ തുടങ്ങിവച്ച  സിനഡൽ  പാത ഇന്നും  ക്രിസ്തുവിൻ്റെ രക്ഷയുടെ സന്ദേശം എല്ലാ മനുഷ്യ സമൂഹത്തിലും, ഓരോ വ്യക്തിയിലും അവരുടെ  മാതൃഭാഷയിൽ എത്തിക്കുന്നതിന് സഹായകരമായ വസ്തുതയും പാപ്പാ ചൂണ്ടിക്കാണിച്ചു.  ചൈനയുടെ സംരക്ഷകയായ ഷെഷൻ മാതാവിന്റെ സംരക്ഷണത്തിനു പാപ്പാ എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്‌തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2024, 14:29