ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ   (VATICAN MEDIA Divisione Foto)

നമുക്ക് ആവശ്യമായത് സമാധാനമാണ്: ഫ്രാൻസിസ് പാപ്പാ

മെയ് മാസം ഇരുപത്തിരണ്ടാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ വിവിധ രാജ്യങ്ങളിൽ നടമാടുന്ന യുദ്ധത്തിന്റെ ഭീകരതയെ പറ്റി എടുത്തു പറയുകയും സമാധാനത്തിനായി യത്നിക്കണമെന്നും, പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിക്കുകയും ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മെയ് മാസം ഇരുപത്തിരണ്ടാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ വിവിധ രാജ്യങ്ങളിൽ നടമാടുന്ന യുദ്ധത്തിന്റെ ഭീകരതയെ പറ്റി എടുത്തു പറയുകയും സമാധാനത്തിനായി യത്നിക്കണമെന്നും, പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിക്കുകയും ചെയ്തു. ചില രാജ്യങ്ങളെ പേരെടുത്തു പരാർശിച്ച പാപ്പാ, തുടർന്ന്, ലോകത്തിന്റെ വിവിധ ഇടങ്ങളിൽ യുദ്ധത്താൽ വേദനയനുഭവിക്കുന്ന എല്ലാവരെയും മറന്നു പോകരുതെന്നും അപേക്ഷിച്ചു.

"നമുക്ക് സമാധാനത്തിനായി പ്രാർത്ഥിക്കാം. നമുക്ക് സമാധാനം ആവശ്യമാണ്. ലോകം യുദ്ധത്തിലാണ്. ഇത്രയധികം ദുരിതമനുഭവിക്കുന്ന തകർന്ന ഉക്രൈൻ രാജ്യത്തെ നാം മറക്കരുത്. പലസ്തീനെയും, ഇസ്രായേലിനെയും മറക്കരുത്: ഈ യുദ്ധം അവസാനിക്കട്ടെ. മ്യാന്മറിനെ മറക്കരുത്. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന അനേകം രാജ്യങ്ങളെ നാം മറക്കരുത്. സഹോദരീ സഹോദരന്മാരേ, ലോകമഹായുദ്ധത്തിന്റെ ഈ കാലത്ത് സമാധാനത്തിനായി നാം പ്രാർത്ഥിക്കണം", പാപ്പാ പറഞ്ഞു.

പന്തക്കുസ്താദിവസം സഭ അനുസ്മരിച്ച പരിശുദ്ധാത്മാവിന്റെ ആവാസം ശക്തമായി എല്ലാവരുടെയും ഹൃദയങ്ങളിൽ  ഉണ്ടായിരിക്കട്ടെയെന്നും, വിശ്വാസത്തിൽ  ശക്തരും, കാരുണ്യത്തിൽ ഉദാരമതികളും, പ്രത്യാശയിൽ  സ്ഥിരോത്സാഹമുള്ളവരുമായിരിക്കാൻ   സഹായിക്കുകയും ചെയ്യട്ടെഎന്ന ആശംസയും പാപ്പാ നൽകി

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 May 2024, 12:38