തിരയുക

ഇറ്റാലിയൻ മെത്രാന്മാരുമായി ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ മെത്രാന്മാരുമായി ഫ്രാൻസിസ് പാപ്പാ   (Vatican Media)

ഇറ്റാലിയൻ മെത്രാന്മാരുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തി

ഇറ്റാലിയൻ മെത്രാൻ സമിതിയിലെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ മെയ് മാസം ഇരുപതാം തീയതി കൂടിക്കാഴ്ച്ച നടത്തുകയും, അവരുമായി സംവദിക്കുകയും ചെയ്തു. ഏകദേശം ഒന്നരമണിക്കൂർ സമയം നീണ്ട സംവാദത്തിൽ, രൂപതകളുടെ ഏകീകരണം, തൊഴിൽ മേഖലയിലെ പ്രതിസന്ധികൾ, വിശ്വാസികളുമായി അനുയാത്ര ചെയ്യണ്ടതിന്റെ ആവശ്യകത, സിനഡിന്റെ പ്രവർത്തനങ്ങൾ, കുടിയേറ്റപ്രശ്നങ്ങൾ, പ്രാർത്ഥനയുടെ ആവശ്യകത എന്നീ വിഷയങ്ങൾ എടുത്തു പറയപ്പെട്ടു

സാൽവത്തോറെ ചേർണൂത്സിയോ, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇറ്റാലിയൻ മെത്രാൻ സമിതിയിലെ അംഗങ്ങളുമായി ഫ്രാൻസിസ്  പാപ്പാ മെയ് മാസം ഇരുപതാം തീയതി കൂടിക്കാഴ്ച്ച നടത്തുകയും, അവരുമായി സംവദിക്കുകയും ചെയ്തു. ഏകദേശം ഒന്നരമണിക്കൂർ സമയം നീണ്ട സംവാദത്തിൽ, രൂപതകളുടെ ഏകീകരണം, തൊഴിൽ മേഖലയിലെ പ്രതിസന്ധികൾ, വിശ്വാസികളുമായി അനുയാത്ര ചെയ്യണ്ടതിന്റെ ആവശ്യകത, സിനഡിന്റെ പ്രവർത്തനങ്ങൾ, കുടിയേറ്റപ്രശ്നങ്ങൾ, പ്രാർത്ഥനയുടെ ആവശ്യകത എന്നീ വിഷയങ്ങൾ എടുത്തു പറയപ്പെട്ടു.

മെത്രാന്മാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് പാപ്പാ മറുപടികൾ നൽകി. രൂപതകളുടെ ഏകീകരണ വിഷയത്തിൽ, പുനർ വിചിന്തനം നടത്തണമെന്ന ആശയമാണ് ഉയർന്നുവന്നത്. എന്നാൽ പരിശീലനകേന്ദ്രങ്ങൾ, പ്രാദേശിക  സെമിനാരികൾ എന്നീ ഘടനകളെ ഏകീകരിക്കേണ്ടത് ആവശ്യമാണെന്നും സമ്മേളനത്തിൽ പറഞ്ഞു.ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇരുപത്തിരണ്ടു രൂപതകളാണ് ഇപ്രകാരം ഏകീകരിക്കപ്പെട്ടത്.

ദൈവവിളികളുടെ എണ്ണത്തിലുള്ള പ്രതിസന്ധികളെയും മെത്രാന്മാർ എടുത്തു പറഞ്ഞു. ലാറ്റിനമേരിക്കയിലെ വിവിധ സമൂഹങ്ങൾ നിയന്ത്രിക്കുന്ന അത്മായരെക്കുറിച്ചും, സന്യാസിനിമാരെപ്പറ്റിയും പാപ്പാ മെത്രാന്മാരോട് പങ്കുവച്ചു.

 സിനഡിന്റെ മാർഗരേഖകൾ പ്രവൃത്തിപഥത്തിൽ  കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പാപ്പാ പറഞ്ഞു. വൈദികർക്ക്, ഒരു നല്ല പിതാവിന്റെ വാത്സല്യഭാവം ഉണ്ടായിരിക്കണമെന്നും, മാറ്റങ്ങൾക്ക് വിധേയമാകുന്ന ആധുനികയുഗത്തിൽ, വിശ്വാസികളുടെ കൂടെ നടക്കണമെന്നും പാപ്പാ ഊന്നിപ്പറഞ്ഞു.

സംവാദത്തിന്റെ അവസാനം, ഫ്രാൻസിസ് പാപ്പാ മെത്രാന്മാർക്ക് സമ്മാനമായി ഒരു പുസ്തകവും നൽകി. ലൗകികമായ ആത്മീയതയെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയാണ് പുസ്തകത്തിന്റെ ഉള്ളടക്കം.  മെത്രാൻമാരെ  അഭിവാദ്യം ചെയ്തതിനു ശേഷം, ഭക്ഷണം ഒരുക്കിയ യുവാക്കളായ അടുക്കളസാരഥികളെയും പാപ്പാ പ്രത്യേകമായി അനുമോദിക്കുകയും, അവർക്ക് നന്ദി പറയുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2024, 14:24