ആഗോള ശിശുദിന സംഗമത്തിന്റെ സംഘാടകരുമായും , സന്നദ്ധപ്രവർത്തകരുമായും ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ലോകത്തിന്റെ വിവിധ ഇടങ്ങളിൽനിന്നും എഴുപത്തിനായിരത്തിലധികം കുരുന്നുകളെ അണിനിരത്തിയ പ്രഥമ ആഗോള ശിശുദിന സംഗമത്തിന്റെ സംഘാടകരുമായും , സന്നദ്ധപ്രവർത്തകരുമായും ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. മെയ് മാസം 25, 26 തീയതികളിലായിട്ടാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്. മാതാപിതാക്കളും , മതാധ്യാപകരും, വൈദികരും, സന്യാസിനിമാരും കുട്ടികളോടൊപ്പം വിവിധ നിമിഷങ്ങളിൽ സന്നിഹിതരായിരുന്നു. ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനും, ഒരുക്കങ്ങൾക്കും നിരവധി സന്നദ്ധപ്രവർത്തകരായ യുവജനങ്ങളുടെ സാന്നിധ്യവും ഏറെ വ്യത്യസ്തമായിരുന്നു.
ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം ചിലവഴിക്കുവാൻ സുഹൃത്തുക്കൾക്കൊപ്പം സാധിച്ചതിൽ കുട്ടികൾ നന്ദി പറഞ്ഞു. ഈ ദിനങ്ങൾ അനശ്വരവും, ചരിത്രസംഭവമാക്കുവാനും സഹകരിച്ച സംഘാടകർക്കും, സന്നദ്ധപ്രവർത്തകർക്കും നന്ദിയർപ്പിക്കുവാനുള്ള ഫ്രാൻസിസ് പാപ്പായുടെ ആഗ്രഹമാണ്, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച് നടത്തിയ കൂടിക്കാഴ്ച.
സംസ്കാരത്തിനും, വിദ്യാഭ്യാസത്തിനുമുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ഹോസെ തോളേന്തീനോ ദേ മേന്തോത്സാ, പരിപാടിയുടെ പ്രധാന സംഘാടകൻ ഫാ. എൻസോ ഫോർത്തുനാത്തോ, ഫാ. ആൽദോ കഞ്ഞോളി, എന്നിവരും കൃതജ്ഞതാസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: