ഇറാൻ പ്രസിഡന്റിന്റെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഇറാൻ്റെ പരമോന്നത നേതാവ് ഗ്രാൻഡ് ആയത്തുള്ള സയ്യിദ് അലി ഹുസൈനി ഖമേനിയെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും, വിദേശകാര്യമന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയന്റെയും നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി ടെലിഗ്രാം സന്ദേശം അയച്ചു.
മരണപ്പെട്ടവരുടെ വേർപാടിൽ തന്റെ ദുഃഖം അറിയിച്ച പാപ്പാ, അവരുടെ ആത്മാക്കളെ സർവശക്തന്റെ കാരുണ്യത്തിനായി സമർപ്പിച്ചുകൊണ്ട് തന്റെ പ്രാർത്ഥനകളും അറിയിച്ചു. പ്രിയപ്പെട്ടവരുടെ നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബത്തിലെ അംഗങ്ങളോടും, ഇറാൻ രാഷ്ട്രത്തിലെ സഹോദരങ്ങളോടും തന്റെ സാമീപ്യവും പാപ്പാ അറിയിച്ചു.
വിദേശകാര്യ മന്ത്രി അമീർ-അബ്ദുള്ളാഹിയൻ ഉൾപ്പെടെ എട്ട് പേർക്കൊപ്പം പ്രസിഡൻ്റ് റെയ്‌സി യാത്ര ചെയ്ത വിമാനം വടക്ക്-പടിഞ്ഞാറൻ അസർബൈജാനിലെ പർവതനിരകളിലാണ് കനത്ത മൂടൽ മഞ്ഞുകാരണം തകർന്നു വീണത്.
മെയ് 21 ന്, പ്രസിഡൻ്റിൻ്റെ ശവസംസ്കാരചടങ്ങുകൾ ആരംഭിക്കും. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലായിട്ടാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: