കെനിയൻ ദുരന്തത്തിൽ പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പടിഞ്ഞാറൻ കെനിയയിലെ ഒരു അണക്കെട്ട് തകരുകയും, നിരവധി ആളുകൾ മരിക്കുകയും, വീടുകൾ നശിക്കുകയും ചെയ്ത ദുരിതപൂർണ്ണമായ അവസ്ഥയിൽ ഫ്രാൻസിസ് പാപ്പാ തന്റെ ആത്മീയ സാമീപ്യവും, പ്രാർത്ഥനകളും അറിയിച്ചുകൊണ്ട് സമൂഹ മാധ്യമമായ x ൽ സന്ദേശമയച്ചു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“അതിരൂക്ഷമായ വെള്ളപ്പൊക്കം നിരവധിയാളുകളുടെ ജീവൻ അപഹരിക്കുകയും, നിരവധി ഭൂപ്രദേശങ്ങൾ നശിപ്പിക്കുകയും ചെയ്ത ദുരിതപൂർണ്ണമായ സാഹചര്യത്തിൽ, കെനിയയിലെ ജനങ്ങൾക്ക് എന്റെ ആത്മീയമായ സാമീപ്യം അറിയിക്കുന്നു. ഈ പ്രകൃതിദുരന്തത്തിൻ്റെ കെടുതികൾ അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി നമുക്ക് #പ്രാർത്ഥിക്കാം.”
# പ്രാർത്ഥിക്കാം എന്ന ഹാഷ്‌ടാഗോടുകൂടി എഴുതപ്പെട്ട സന്ദേശം ഇംഗ്ലീഷ് ഭാഷയിലാണ് പങ്കുവയ്ക്കപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: