തിരയുക

വിശുദ്ധബലിമധ്യേ ഫ്രാൻസിസ് പാപ്പാ വിശുദ്ധബലിമധ്യേ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

വിശുദ്ധ കുർബാനയിലൂടെ ക്രിസ്‌തു നമ്മോടൊപ്പം വസിക്കുന്നു: ഫ്രാൻസിസ് പാപ്പാ

വിശുദ്ധകുർബാനയുടെ തിരുനാളുമായി ബന്ധപ്പെട്ട് മെയ് 30 വ്യാഴാഴ്ച ഫ്രാൻസിസ് പാപ്പാ നൽകിയ ട്വീറ്റ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യഥാർത്ഥ ജീവിതത്തിനായുള്ള മനുഷ്യന്റെ ദാഹത്തിനുള്ള ദൈവത്തിന്റെ ഉത്തരമാണ് വിശുദ്ധ കുർബാനയെന്ന് ഫ്രാൻസിസ് പാപ്പാ. നമ്മെ പരിപോഷിപ്പിക്കാനും, ആശ്വസിപ്പിക്കാനും നമ്മുടെ കൂടെ ആയിരിക്കാനുമായി ക്രിസ്തു വിശുദ്ധ കുർബാനയിൽ വസിക്കുന്നുവെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. സാമൂഹ്യമാധ്യമമായ എക്‌സിൽ, കോർപുസ് ക്രിസ്റ്റി എന്ന പേരിൽ വിളിക്കപ്പെടുന്ന, ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാളുമായി ബന്ധപ്പെട്ട് മെയ് 30 വ്യാഴാഴ്ച നൽകിയ സന്ദേശത്തിലൂടെയാണ് വിശുദ്ധകുർബാനയിലുള്ള ദൈവത്തിന്റെ സാന്നിദ്ധ്യം സംബന്ധിച്ച് പാപ്പാ എഴുതിയത്.

"യഥാർത്ഥ ജീവിതത്തിനുവേണ്ടിയുള്ള വിശപ്പിന്റേതായ, മനുഷ്യഹൃദയത്തിന്റെ ആഴമേറിയ ആഗ്രഹത്തിനുള്ള ദൈവത്തിന്റെ മറുപടിയാണ് വിശുദ്ധ കുർബാന. നമ്മെ പരിപോഷിപ്പിക്കാനും, ആശ്വസിപ്പിക്കാനും, വിശ്വാസയാത്രയിൽ നമുക്ക് താങ്ങേകാനുമായി വിശുദ്ധ കുർബാനയിലൂടെ ക്രിസ്തു യഥാർത്ഥത്തിൽ നമ്മോടൊപ്പമുണ്ട്" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

EN: The Eucharist is God’s response to the deepest desire of the human heart: the hunger for authentic life. In the Eucharist, Christ Himself is truly in our midst, to nourish, console and sustain us on our journey.

IT: L’Eucaristia è la risposta di Dio alla fame più profonda del cuore umano, alla fame di vita vera: in essa Cristo stesso è realmente in mezzo a noi per nutrirci, consolarci e sostenerci nel cammino.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍-എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വിവിധ പൗരസ്ത്യസഭകളിൽ മെയ് 30 വ്യാഴാഴ്ചയും, പാശ്ചാത്യസഭയിൽ വിശ്വാസികളുടെ സൗകര്യാർത്ഥം ജൂൺ 2 ഞായറാഴ്ചയുമാണ് സാധാരണയായി വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കപ്പെടുന്നത്. എന്നാൽ വത്തിക്കാനിൽ ഇത് മെയ് 30 വ്യാഴാഴ്ചയാണ് ആചരിക്കപ്പെടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 May 2024, 17:15