തിരയുക

റോം രൂപതയിലെ വൈദികരുമൊത്ത് ഫ്രാൻസിസ് പാപ്പാ റോം രൂപതയിലെ വൈദികരുമൊത്ത് ഫ്രാൻസിസ് പാപ്പാ  

റോം രൂപതയിൽ പാപ്പാ തന്റെ വൈദികരെ സന്ദർശിക്കുന്നു

റോമിലെ വിവിധ ഇടവകകളിൽ, മെത്രാനടുത്ത സന്ദർശനം നടത്തിയ ഫ്രാൻസിസ് പാപ്പാ, മെയ് മാസം പതിനാലാം തീയതി ചൊവ്വാഴ്ച്ച, റോമിലെ ത്രിയോൺഫാലെ മേഖലയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ വച്ച്, വൈദികരായി അഭിഷേകം ചെയ്യപ്പെട്ട് നാല്പതു വർഷത്തിനു മുകളിൽ ആയവരെ സന്ദർശിക്കുകയും അവരുമായി സൗഹൃദസംഭാഷണം നടത്തുകയും ചെയ്തു. ഇറ്റാലിയൻ സമയം ഉച്ചകഴിഞ്ഞു മൂന്നു മുപ്പതിനാണ് കൂടിക്കാഴ്ച്ച ആരംഭിച്ചത്

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

റോമിലെ വിവിധ ഇടവകകളിൽ, മെത്രാനടുത്ത സന്ദർശനം നടത്തിയ ഫ്രാൻസിസ് പാപ്പാ, മെയ് മാസം പതിനാലാം  തീയതി ചൊവ്വാഴ്ച്ച, റോമിലെ ത്രിയോൺഫാലെ മേഖലയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ വച്ച്, വൈദികരായി അഭിഷേകം ചെയ്യപ്പെട്ട് നാല്പതു വർഷത്തിനു മുകളിൽ ആയവരെ സന്ദർശിക്കുകയും അവരുമായി സൗഹൃദസംഭാഷണം നടത്തുകയും ചെയ്തു.

ഇറ്റാലിയൻ സമയം ഉച്ചകഴിഞ്ഞു മൂന്നു മുപ്പത്തിനാണ് കൂടിക്കാഴ്ച്ച ആരംഭിച്ചത്.ഏകദേശം അറുപതോളം വൈദികർ കൂടിക്കാഴ്ചയിൽ പങ്കെടുക്കുകയും, ഫ്രാൻസിസ് പാപ്പായോട് സംസാരിക്കുകയും ചെയ്തു. തങ്ങളെ കേൾക്കുവാൻ മനസ് കാണിച്ച പാപ്പായോടുള്ള നന്ദി അവർ രേഖപ്പെടുത്തുകയും ചെയ്തു.

റോം രൂപതയുടെ കാര്യനിർവഹണ ചുമതലയുള്ള മോൺസിഞ്ഞോർ. ബാൽദൊ റീനയും, വൈദികക്ഷേമത്തിനായുള്ള മെത്രാൻ മോൺസിഞ്ഞോർ  മിക്കേലെ ദി തോൾവേയും പാപ്പായെ അനുഗമിച്ചു.  വൈദികരുടെ ക്ഷേമം എപ്പോഴും ഉറപ്പുവരുത്തുന്ന ഫ്രാൻസിസ് പാപ്പാ, തന്റെ രൂപതയിലെ വൈദികരെ വിവിധ ഘട്ടങ്ങളിലായാണ് സന്ദർശിക്കുന്നത്. മെയ് മാസം 29 ബുധനാഴ്ച്ച, 2014 - 2024 വർഷങ്ങൾക്കിടയിൽ വൈദികപട്ടം സ്വീകരിച്ചവരുമായി പാപ്പാ കൂടിക്കാഴ്ച നടത്തും. തുടർന്ന് 11 മുതൽ 39 വർഷം വരെയുള്ള വൈദികരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

തന്റെ രൂപതയിലെ വൈദികരുമായി നിരന്തരം സംഭാഷണങ്ങൾ തുടരണമെന്നതാണ് പാപ്പായുടെ ആഗ്രഹമെന്ന് മോൺസിഞ്ഞോർ  മിക്കേലെ ദി തോൾവേ പറഞ്ഞു. വൈദികരുമായുള്ള കൂടിക്കാഴ്ചകളിൽ പ്രത്യേകമായും സംസാരിക്കുന്നത്, സംഭാഷണത്തിന്റെയും, അഭിമുഖീകരണത്തിന്റെയും ആശയങ്ങൾ  ഉൾക്കൊള്ളുന്ന ജൂബിലി ബൂളയിലെ സന്ദേശമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2024, 17:05