തിരയുക

മധ്യാഹ്നപ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ മധ്യാഹ്നപ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

പ്രത്യാശ സ്നേഹത്തിൽനിന്നും ഉത്ഭവിക്കുന്നു: ഫ്രാൻസിസ് പാപ്പാ

സ്നേഹത്തിന്റെയും, പ്രത്യാശയുടെയും അനിർവചനീയമായ ബന്ധം എടുത്തു പറഞ്ഞുകൊണ്ട് മെയ് മാസം ഇരുപത്തിയൊന്നാം തീയതി ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശം

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

യേശുവിന്റെ കുരിശിലെ യാഗത്തിൽ തന്റെ വിലാവിൽ നിന്നും പകർന്ന സ്നേഹമാണ് നമ്മുടെ പ്രത്യാശയുടെ ആധാരവും ഉത്ഭവവുമെന്ന ആശയം അടിവരയിട്ടു പറഞ്ഞുകൊണ്ട് മെയ് മാസം ഇരുപത്തിയൊന്നാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ എക്സിൽ (X) ഹ്രസ്വസന്ദേശം പങ്കുവച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

കുരിശിൽ നിന്നും തന്റെ മാറുപിളർന്നു നൽകിയ സ്നേഹത്തിൽ അധിഷ്ഠിതമായതും, അതേ സ്നേഹത്തിൽനിന്നും ഉത്ഭവിക്കുന്നതുമാണ് നമ്മുടെ പ്രത്യാശ. നമ്മുടെ ജീവിതത്തെ നിലനിർത്താനും, പ്രചോദിപ്പിക്കുവാനും, പരിശുദ്ധാത്മാവ് പ്രത്യാശയുടെ വെളിച്ചം, ശാശ്വതമായ വിളക്കു  പോലെ ജ്വലിപ്പിക്കുന്നു.

IT: La nostra #speranza nasce dall’amore e si fonda sull’amore che scaturisce dal Cuore di Gesù trafitto sulla croce. Lo Spirito Santo tiene accesa la luce della speranza come una fiaccola che mai si spegne, per dare sostegno e vigore alla nostra vita.

EN: Our #Hope is born from love and based on the love springing from the pierced Heart of Jesus upon the cross. The Holy Spirit keeps the light of hope burning like a perpetual lamp, to sustain and invigorate our lives.

സമൂഹമാധ്യമമായ എക്‌സിലൂടെ  എഴുതപ്പെടുന്ന പാപ്പായുടെ  ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ x  അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ്. കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ പാപ്പായുടെ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2024, 14:14