സഭ പ്രാർത്ഥനയുടെ ഭവനവും വിദ്യാലയവുമാണ്: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
പ്രാർത്ഥനയുടെയും, വിശ്വാസത്തിന്റയും ആവശ്യകത എടുത്തു പറഞ്ഞുകൊണ്ട് മെയ് മാസം ഇരുപത്തിയേഴാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ എക്‌സിൽ (X) ഹ്രസ്വ സന്ദേശമയച്ചു. സന്ദേശത്തിൽ പ്രാർത്ഥനയ്ക്ക് ഇടം നൽകുന്ന സഭയുടെ പ്രാധാന്യം പാപ്പാ അടിവരയിട്ടു പറഞ്ഞു. പ്രാർത്ഥനയുടെ വർഷമായ 2024 ൽ ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമങ്ങൾ വഴിയായി നിരവധി സന്ദേശങ്ങൾ വിശ്വാസികൾക്കായി പങ്കുവയ്ക്കുന്നുണ്ട്.
സന്ദേശത്തിന്റെ പൂർണ്ണ രൂപം ഇപ്രകാരമാണ്:
"പ്രാർത്ഥനകൂടാതെ വിശ്വാസത്തെ പരിപോഷിപ്പിക്കുക സാധ്യമല്ല, അതുപോലെ വിശ്വാസരാഹിത്യം എല്ലാറ്റിനെയും നശിപ്പിക്കുന്നു. അതിനാൽ, കൂട്ടായ്മയുടെ ഭവനവും വിദ്യാലയവും എന്ന നിലയിൽ, സഭ പ്രാർത്ഥനയുടെ ഭവനവും വിദ്യാലയവുമാണ്."
IT: Senza la fede, tutto crolla; e senza la #preghiera, la fede si spegne. Per questo la Chiesa, che è casa e scuola di comunione, è casa e scuola di preghiera. #AnnodellaPreghiera
EN: Everything falls into ruin without faith, and faith is extinguished without #Prayer. Therefore, as the home and school of communion, the Church is the home and school of prayer. #YearOfPrayer
സമൂഹമാധ്യമമായ എക്‌സിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ x അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ്. കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ പാപ്പായുടെ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: