ഫ്രാൻസീസ് പാപ്പാ വെറോണയിലെ മൊന്തോറിയൊ തടവറ സന്ദർശന വേളയിൽ, 18/05/24 ഫ്രാൻസീസ് പാപ്പാ വെറോണയിലെ മൊന്തോറിയൊ തടവറ സന്ദർശന വേളയിൽ, 18/05/24  (Vatican Media)

മാനവാസ്തിത്വം അദ്വിതീയ ദാനം, പാപ്പാ!

ഫ്രാൻസീസ് പാപ്പാ വെറോണയിൽ:പാപ്പാ മൊന്തോറിയയിലെ തടവറയിലെത്തി കാരാഗൃഹവാസികളും പൊലീസുദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരുമൊത്തു കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജീവൻ എന്നും ജീവിക്കപ്പെടേണ്ടതാണെന്നും എല്ലാം അവസാനിക്കാറായി എന്ന് പ്രതീതമാകുമ്പോഴും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ എല്ലായ്പ്പോഴും ഉണ്ടെന്നും പാപ്പാ പറയുന്നു.

“നീതിയും സമാധാനവും ആശ്ലേഷിക്കും” എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരുന്ന “സമാധാന അരങ്ങിൽ” സംബന്ധിക്കുന്നതിൻറെ ഭാഗമായി, വത്തിക്കാനിൽ നിന്ന് 500-ലേറെ കിലോമീറ്റർ കരദൂരം അകലെ വടക്കെ ഇറ്റലിയിൽ സ്ഥിതി ചെയ്യുന്ന വെറോണയിൽ മെയ് 18-ന് ശനിയാഴ്ച ഇടയസന്ദർശനം നടത്തിയ ഫ്രാൻസീസ് പാപ്പാ  മൊന്തോറിയയിലെ തടവറയിലെത്തി കാരാഗൃഹവാസികളും പൊലീസുദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരുമൊത്തു കൂടിക്കാഴ്ച നടത്തുകയായിരുന്നു.

കാരഗൃഹവാസികളിൽ ചിലർ നിരാശയും അസഹനീയ വേദനയും മൂലം ആത്മഹത്യ ചെയ്ത ഖേദകരമായ സംഭവത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ നാം ഓരോരുത്തരുടെയും ജീവൻ നമുക്കും മറ്റുള്ളവർക്കും വേണ്ടിയുള്ള അദ്വിതീയ ദാനമാണെന്ന് ഉദ്ബോധിപ്പിച്ചു. ഒരു തടവറയിൽ പ്രവേശിക്കുകയെന്നത് തന്നെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു നിമിഷമാണെന്നും കാരണം അത് മഹത്തായ മാനവികതയുടെ ഇടമാണെന്നും പാപ്പാ പറഞ്ഞു.

പരീക്ഷണവിധേയമായതും ബുദ്ധിമുട്ടുകളാൽ ഞെരുക്കപ്പെടുന്നതുമായ ഈ മാനവികതയിൽ കാരുണ്യത്തിൻറെയും പൊറുക്കലിൻറെയും ക്രിസ്തുവദനം സന്നിഹിതമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. തടവറജീവിതം മെച്ചപ്പെടുത്തുന്നതിനായി പരിശ്രമിക്കുന്നതിന് പാപ്പാ ചുമതലപ്പെട്ടവരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2024, 13:46