തിരയുക

മണ്ണിനടിയിൽപ്പെട്ട  ആളുകളെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ മണ്ണിനടിയിൽപ്പെട്ട ആളുകളെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ  

പാപ്പുവ ന്യൂ ഗിനിയയിലെ മണ്ണിടിച്ചിൽ ദുരന്തത്തിലെ ഇരകൾക്ക് പ്രാർത്ഥനകൾ നേർന്ന് ഫ്രാൻസിസ് പാപ്പാ

പാപ്പുവ ന്യൂ ഗിനിയയിൽ കഴിഞ്ഞദിവസം ഉണ്ടായ ഉരുൾപൊട്ടലിലും, മണ്ണിടിച്ചിലിലും ഇരുപതിനായിരത്തിലധികം ആളുകൾ മരണപ്പെടുകയും, കാണാതാവുകയും ചെയ്തു. ഇരകളെ ദൈവസന്നിധിയിൽ സമർപ്പിച്ചുകൊണ്ടും, കുടുംബാംഗങ്ങളെയും, രാജ്യത്തെ പൗരന്മാരെയും തന്റെ സാമീപ്യവും, സാന്ത്വനവും അറിയിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി ടെലിഗ്രാം സന്ദേശമയച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പാപ്പുവ ന്യൂ ഗിനിയയിൽ കഴിഞ്ഞദിവസം ഉണ്ടായ ഉരുൾപൊട്ടലിലും, മണ്ണിടിച്ചിലിലും ഇരുപതിനായിരത്തിലധികം ആളുകൾ മരണപ്പെടുകയും, കാണാതാവുകയും ചെയ്തു. ഇരകളെ ദൈവസന്നിധിയിൽ സമർപ്പിച്ചുകൊണ്ടും, കുടുംബാംഗങ്ങളെയും, രാജ്യത്തെ പൗരന്മാരെയും തന്റെ സാമീപ്യവും, സാന്ത്വനവും അറിയിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി ടെലിഗ്രാം സന്ദേശമയച്ചു. പാപ്പുവ ന്യൂ ഗിനിയയിലെ പാപ്പായുടെ പ്രതിനിധി മോൺസിഞ്ഞോർ മൗറോ ലാലിക്കാണ്, പാപ്പായുടെ സന്ദേശം അയച്ചത്.

പാപ്പുവ ന്യൂ ഗിനിയയിലെ എങ്ക പ്രവിശ്യയിലുണ്ടായ ഈ ദുരന്തത്തിന്റെ വിവരം ഫ്രാൻസിസ് പാപ്പായെ ഏറെ ദുഃഖിപ്പിക്കുന്നുവെന്ന് സന്ദേശത്തിൽ പറയുന്നു. ദുരന്തബാധിതരായ എല്ലാവർക്കും തന്റെ ആത്മീയ സാമീപ്യം പാപ്പാ വാഗ്ദാനം ചെയ്തു. മരിച്ചുപോയവർക്കു വേണ്ടി പ്രാർത്ഥിക്കുകയും, അവരുടെ പ്രിയപ്പെട്ടവരുടെ നഷ്ടത്തിൽ പങ്കുചേരുന്നതായും പാപ്പാ അറിയിച്ചു.

നിരവധിയാളുകളാണ് ഇനിയും നാശനഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നത്. അവരെ പുറത്തെത്തിക്കുന്നതിനുള്ള എല്ലാ രക്ഷാപ്രവർത്തങ്ങൾക്കും പാപ്പാ തന്റെ പ്രാർത്ഥനാസഹായം അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ എല്ലാവർക്കും  പാപ്പാ പ്രത്യേക പ്രോത്സാഹനവും നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 May 2024, 13:54