പാപ്പാ: ദൈവത്തിനു ചുറ്റുമുള്ള കൂട്ടായ്മയാണ് ആരാധനക്രമങ്ങൾ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
ദൈവത്തിനു ചുറ്റുമുള്ള ഈ കൂടിക്കാഴ്ച എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ആരാധനക്രമം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് ആത്മീയ കൂട്ടായ്മയുടെ സകലരെയും ഉൾക്കൊള്ളുന്ന സ്വഭാവം എടുത്തുകാണിച്ചുകൊണ്ട് പാപ്പാ സൂചിപ്പിച്ചു.
സാൻ അൻസെൽമോയിലെ അവരുടെ ഈ ദിവസങ്ങളിലെ പങ്കെടുക്കുന്ന ഓപ്പൂസ് ദെയിയിലെ പഠനങ്ങളിൽ, സ്വർഗ്ഗീയ ജറുസലേമിലെ മാലാഖമാരുടെ ഗായകസംഘങ്ങളിൽ ചേരുന്ന വിശ്വാസികളെ വിഭാവനം ചെയ്തുകൊണ്ടുള്ള സഭയുടെ ആത്യന്തിക ലക്ഷ്യത്തെ കുറിച്ചാണ് എന്നത് സൂചിപ്പിച്ച പാപ്പാ "മനുഷ്യൻ ആരാധയ്ക്കു വേണ്ടിയാണ്, കാരണം ആരാധന ദൈവത്തിനായാണ്, എന്നാൽ ദൈവവും മനുഷ്യനുമായുള്ള ഐക്യമില്ലാത്ത ആരാധനാക്രമം ഒരു അപഭ്രംശമാണ്," എന്ന് പാപ്പാ പറഞ്ഞു.
തന്റെ സന്യാസികളുടെ ദൈവവിളിയുടെ വിവേചനത്തെക്കുറിച്ച് വിശുദ്ധ ബെനഡിക്ട് വിവരിക്കുന്നത് ഓരോ ക്രൈസ്തവനും ഓരോ ആരാധന നടത്തുന്നയാൾക്കും ബാധകമാണ് എന്ന് പാപ്പാ കൂട്ടിചേർത്തു. ദൈവത്തെയാണോ ഒരാൾ അന്വേഷിക്കുന്നത് എന്നറിയാൻ അയാൾ എങ്ങനെയാണ് ദൈവാരാധനയിലും അതിൽ അന്തർലീനമായിരിക്കുന്ന വ്യക്തിപരവും സമൂഹപരവുമായ ദൈവവുമായുള്ള കൂടികാഴ്ചയിലും പങ്കെടുക്കുന്നതെന്ന് നോക്കിയാൽ മതി എന്നാണ് അദ്ദേഹം എഴുതുന്നത്.
ദൈനംദിന ആരാധനാക്രമങ്ങളുടെ ചൈതന്യവും പ്രാധാന്യവും മനസ്സിലാക്കാൻ വേണ്ടി പ്രയത്നിക്കാൻ അവരെ ആഹ്വാനം ചെയ്ത ഫ്രാൻസിസ് പാപ്പാ, ദൈവവുമായുള്ള അവരുടെ ബന്ധം പ്രകടിപ്പിക്കാനും അന്വേഷിക്കാനും പരിപോഷിപ്പിക്കാനും അവരെ പ്രോത്സാഹിപ്പിച്ചു. ഇങ്ങനെ, പ്രാർത്ഥനയിൽ സഭയുടെ 'മണവാളന്റെ അദൃശ്യമായ ഹൃദയമിടിപ്പ് തേടുന്ന’, നമ്മുടെ സമൂഹങ്ങൾ 'മനുഷ്യരുടെ ഇടയിലെ ദൈവത്തിന്റെ കൂടാരങ്ങൾ' ആകും, എന്ന ക്രിസ്റ്റീന ദെ ലാ ക്രൂസിന്റെ വികാരങ്ങൾ പ്രതിധ്വനിച്ചുകൊണ്ട് പാപ്പാ അവരോടു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: