തിരയുക

ചിക്കാഗോയിലെ ലയോള സർവ്വകലാശാലയുടെ തലവനും ബോർഡ് അംഗങ്ങളും പാപ്പായുമായി... ചിക്കാഗോയിലെ ലയോള സർവ്വകലാശാലയുടെ തലവനും ബോർഡ് അംഗങ്ങളും പാപ്പായുമായി...  (Vatican Media)

പാപ്പാ : മനസ്സു മാത്രമല്ല എല്ലാവരുടെയും അന്തസ്സിനെ മാനിക്കുന്ന മനസ്സാക്ഷിയും രൂപീകരിക്കുക

ഇഗ്നേഷ്യസ് ലയോള ജനിച്ചു വളർന്ന സ്ഥലങ്ങളിലേക്കുള്ള തീർത്ഥാടനത്തിന്റെ ഭാഗമായാണ് ചിക്കാഗോയിലെ ലയോള സർവ്വകലാശാലയുടെ തലവനും ബോർഡ് അംഗങ്ങളും പാപ്പായെ സന്ദർശിക്കാ൯ വത്തിക്കാനിലെത്തിയത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പരമ്പരാഗതമായി ഒരു യാത്ര പുറപ്പെടുക എന്നത് ജീവിതത്തിന് അർത്ഥം തേടുന്നതുമായി ബന്ധപ്പെട്ടതാണെന്ന Spes Non Confundit, 5 ഉദ്ധരിച്ചു കൊണ്ടാണ് പാപ്പാ പ്രഭാഷണം ആരംഭിച്ചത്. ചിക്കാഗോയിലെ ലയോള സർവ്വകലാശാലയുടെ തലവനോടും ബോർഡ് അംഗങ്ങളോടും യാത്രയ്ക്കും തീർത്ഥാടനത്തിനുമുള്ള ആഗ്രഹം സജീവമായി നിലനിർത്താൻ പാപ്പാ ആഹ്വാനം ചെയ്തു.

ഇഗ്നേഷ്യസിന്റെ ജീവിതവും ആത്മീയതയും രൂപപ്പെടുത്തിയ ഇടങ്ങൾ സന്ദർശിച്ച, അവരുടെ വേരുകളിലേക്ക് നടത്തിയ സന്ദർശനാനുഭവം അവരുടെ അക്കാദമിക വഴിയിലും വ്യക്തിപരമായ രൂപീകരണത്തിലും പ്രചോദനവും സമ്പന്നതയും നൽകിയിട്ടുണ്ടെന്ന് പാപ്പാ പറഞ്ഞു. അവരുടെ സ്ഥാപനത്തിന്റെ വേരുകൾ ദൈവത്തിനു പ്രാമുഖ്യം നൽകുകയും അവന്റെ ഹിതമന്വേഷിക്കുകയും ചെയ്ത അവരുടെ സ്ഥാപകനായ  വി. ഇഗ്നേഷ്യസിന്റെ അനുഭവത്തിലാണ്. ഈ അനുഭവമാണ് അവനെ സേവനത്തിലേക്ക് നയിച്ചത്.  വിവേചനവും നീതിക്കുവേണ്ടിയുള്ള പ്രതിബദ്ധതയും അടയാളപ്പെടുത്തിയ അവന്റെ ആത്മീയ വഴി അവരുടെ ജീവിതത്തെയും പ്രവൃത്തികളെയും തുടർന്നും പ്രചോദിപ്പിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു.

ഈശോസഭാ പരമ്പര്യത്താൽ പ്രചോദിതമായ ലയോളാ സർവ്വകലാശാലയുടെ അടിസ്ഥാനം  വിവേചിച്ചറിയാനുള്ള കഴിവും പ്രവൃത്തിയുമാണ്. ഈ വഴിയിൽ തുടർന്ന് സംഘർഷങ്ങളും ഭിന്നതയും അടയാളപ്പെടുത്തിയ ലോകത്തിൽ പ്രത്യാശയുടെ സാക്ഷികളാകാൻ  അവരെ പാപ്പാ പ്രോൽസാഹിപ്പിച്ചു. ഒരു വിമർശനാത്മകമായ ബോധവും, വിവേചനാത്മകമായ കഴിവും ആഗോള വെല്ലുവിളികളോടുള്ള സംവേദനക്ഷമതയും വളർത്താൻ ആവശ്യപ്പെട്ട പാപ്പാ നമ്മുടെ സർവ്വകലാശാലയിലേക്ക് ലോകത്തെ ഒരു നല്ല സ്ഥലമാക്കി മാറ്റാൻ എന്തു ചെയ്യാൻ കഴിയുമെന്ന് സ്വയം ചോദിക്കാൻ ആവശ്യപെട്ടു. ലോകം ധൃതമായ മാറ്റങ്ങളിലൂടെയും സങ്കീർണ്ണമായ വെല്ലുകളിലൂടെയും കടന്നു പോകുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. മനസ്സു മാത്രമല്ല ഉദാരമായ ഹൃദയും എല്ലാവരുടെയും അന്തസ്സിനെ മാനിക്കുന്ന മനസ്സാക്ഷിയും രൂപീകരിക്കുക എന്നതാണ് അവരുടെ കടമയെന്നോർപ്പിച്ച ഫ്രാൻസിസ് പാപ്പാ വിദ്യാഭ്യാസം വിവരങ്ങളുടെ കൈമാറ്റം മാത്രമല്ല അനുരജ്ഞനത്തിന്റെയും നീതിയുടേയും പ്രതിബദ്ധതയുള്ള ആളുകളെ രൂപീകരിക്കുക കൂടിയാണെന്ന് കൂട്ടിച്ചേർത്തു.

ഹൃദയത്തെ ഔദാര്യമാക്കാൻ മനസ്സിനെ രൂപീകരിക്കുകയും യാഥാർത്ഥ്യങ്ങളോടിടപഴകാൻ കരങ്ങളെ ഒരുക്കുകയും വേണം. കഠിനമായി അദ്ധ്വാനിക്കുന്ന സ്വപ്നക്കാരെ സൃഷ്ടിക്കാനും സ്വയം അങ്ങനെയാവാനും പരിശുദ്ധ പിതാവ് അവരോടു പറഞ്ഞു. ബൗദ്ധീകമായ ആകാംക്ഷ വളർത്താനും, സഹകരണത്തിന്റെ മനോഭാവം സമകാലിക വെല്ലുവിളികളോടു പ്രതികരിക്കാനും പാപ്പാ ആവശ്യപ്പെട്ടു. വി. ഇഗ്നേഷ്യസിന്റെ പാരമ്പര്യം കാത്തു സൂക്ഷിച്ച് അവരുടെ കഴിവുകൾ മറ്റുള്ളവർക്ക് സേവനം ചെയ്യാൻ വിനിയോഗിക്കാനും, ലോകത്തിൽ സമാധാനം കണ്ടെത്താൻ ഉപയോഗിക്കാനും പാപ്പാ അവരെ ഓർമ്മിപ്പിച്ചു. കൂടാതെ അന്തർ സംസ്കാര മത സംവാദങ്ങളിലൂടെ പരസ്പരം മനസ്സിലാക്കാനും സഹായിക്കാനും വിവിധ പാരമ്പര്യങ്ങളും, സംസ്കാരങ്ങളം വീക്ഷണങ്ങളുമായി പാലങ്ങൾ പണിയാനും പാപ്പാ ആവശ്യപ്പെട്ടു. ദൈവത്തിന്റെ അനുഗ്രഹം അവർക്കായി പ്രാർത്ഥിച്ച് തനിക്കു വേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ചും കൊണ്ട് പാപ്പാ ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 May 2024, 15:01