കൊന്തനമസ്ക്കാരം ചൊല്ലുക, പാപ്പാ കുഞ്ഞുങ്ങളോട്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മുത്തശ്ശീ മുത്തച്ഛന്മാർ ജ്ഞാനികളും നല്ലവരുമായ വ്യക്തികളാണെന്ന് മാർപ്പാപ്പാ കുഞ്ഞുങ്ങളെ ഓർമ്മിപ്പിക്കുന്നു.
ഇറ്റലിയിലെ ജേനൊവ രൂപതയിൽ നിന്നെത്തിയ സ്ഥൈര്യലേപനം സ്വീകരിക്കുന്നതിനുള്ള കുട്ടികളുമായി ശനിയാഴ്‌ച (11/05/24) വത്തിക്കാനിൽ തൻറെ വാസയിടമായ ദോമൂസ് സാംക്തെ മാർത്തെ മന്ദിരത്തിനു മുന്നിൽ വച്ചു കൂടിക്കാഴ്ച നടത്തിയ ഫ്രാൻസിസ് പാപ്പാ അവരുടെ നീണ്ട ബസ് യാത്രയെക്കുറിച്ചും അവർ തനിക്കായി ആലപിച്ച ഗാനത്തെക്കുറിച്ചും അവരുണ്ടാക്കുന്ന ശബ്ദകോലാഹലത്തെക്കുറിച്ചുമൊക്കെ അവരോട് വാത്സല്യത്തോടെ സരസമായി സംസാരിക്കുകയായിരുന്നു.
ഈ കുഞ്ഞുങ്ങളുടെ ഈ യാത്രയുടെ ഓർമ്മയ്ക്കായി അവർക്ക് ജപമാല സമ്മാനിച്ച പാപ്പാ അത് താൻ നല്കിയത് പ്രാർത്ഥിക്കാനാണെന്ന് അവരോടു പറയുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: