തിരയുക

“അപര്യഹാര്യമായത് പരിഹരിക്കുക” എന്ന അന്താരാഷ്ട്ര ചർച്ചായോഗത്തിൽ സംബന്ധിച്ചവരുമൊത്ത് ഫ്രാൻസീസ് പാപ്പാ, 04/05/24 “അപര്യഹാര്യമായത് പരിഹരിക്കുക” എന്ന അന്താരാഷ്ട്ര ചർച്ചായോഗത്തിൽ സംബന്ധിച്ചവരുമൊത്ത് ഫ്രാൻസീസ് പാപ്പാ, 04/05/24   (VATICAN MEDIA Divisione Foto)

പരിഹാരകർമ്മം അനുരഞ്ജനപ്രക്രിയയ്ക്കും ഹൃദയശാന്തിക്കും അനിവാര്യം, പാപ്പാ!

“അപര്യഹാര്യമായത് പരിഹരിക്കുക” എന്ന വിചിന്തനപ്രമേയം സ്വീരിച്ചിരുന്ന അന്താരാഷ്ട്ര ചർച്ചായോഗത്തിൽ പങ്കെടുത്തവരുമായി ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. 1673-ൽ ഫ്രാൻസിലെ പര ലെ മൊണിയാലിൽ, വിശുദ്ധ മാർഗരെറ്റ് മേരി അലക്കോക്കിന് യേശു ദർശനം നല്കിയതിൻറെ മുന്നൂറ്റിയമ്പതാം വാർഷകത്തോടനുബന്ധിച്ച് റോമിൽ മെയ് 1-5 വരെ ആയിരുന്നു ഈ സമ്മേളനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പരിഹാരപ്രവർത്തി ക്രൈസ്തവികമാകണമെങ്കിൽ തെറ്റ് മനസ്സിലാക്കുകയും മാപ്പു ചോദിക്കുകയും ചെയ്യുക മുൻവ്യവസ്ഥകളാണെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

1673-ൽ ഫ്രാൻസിലെ പര ലെ മൊണിയാലിൽ, വിശുദ്ധ മാർഗരെറ്റ് മേരി അലക്കോക്കിന് യേശു ദർശനം നല്കിയതിൻറെ മുന്നൂറ്റിയമ്പതാം വാർഷകത്തോടനുബന്ധിച്ച് റോമിൽ മെയ് 1-5 വരെ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്നവരടങ്ങിയ നൂറ്റിമുപ്പതോളം പേരുടെ ഒരു സംഘത്തെ ശനിയാഴ്ച (04/05/24) വത്തിക്കാനിൽ സ്വീകരിച്ച ഫ്രാൻസീസ് പാപ്പാ ഈ സമ്മേളനം സ്വീകരിച്ചിരിക്കുന്ന “അപര്യഹാര്യമായത് പരിഹരിക്കുക” എന്ന വിചിന്തനപ്രമേയത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ടാണ് ഇപ്രകാരം പറഞ്ഞത്.

പരിഹാരപ്രവർത്തി, ദ്രോഹിക്കപ്പെട്ട വ്യക്തിയുടെ ഹൃദയത്തെ സ്പർശിക്കുന്നതിനും നീതിയുടെ ലളിതമായ ഒരു പ്രവർത്തി മാത്രമായി അത് പരിണമിക്കാതിരിക്കുന്നതിനും തെറ്റ് അംഗീകരിക്കുകയും മാപ്പു ചോദിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിശുദ്ധ ഗ്രന്ഥങ്ങളിൽ, പഴയനിയമത്തിലും പുതിയനിയമത്തിലും പരിഹാരം എന്ന ആശയം നാം പലപ്പോഴും കാണുന്നുണ്ടെന്നും  പഴയനിയമത്തിൽ അത് തെറ്റിനുള്ള പരിഹാരത്തിൻറെതായ സാമൂഹിക മാനം കൈക്കൊള്ളുകയും പുതിയ നിയമത്തിലാകട്ടെ, ക്രിസ്തു പൂർത്തിയാക്കിയ വീണ്ടെടുപ്പിൻറെ ചട്ടക്കൂടിനുള്ളിൽ, അത് ഒരു ആത്മീയ പ്രക്രിയയുടെ രൂപമാർജ്ജിക്കുകയും ദൈവത്തിന് പാപിയോടുള്ള കാരുണ്യം ആവിഷക്കരിക്കുകയും ചെയ്യുന്നുവെന്നും വിശദീകരിച്ചു.

മാനുഷികവും ആത്മീയവുമായ ഏതൊരു പരിഹാര പ്രവർത്തിയുടെയും ആരംഭം ഒരുവൻ സ്വന്തം തെറ്റ് അംഗീകരിക്കുന്നതിൽ നിന്നാണെന്നും മാപ്പു ചോദിക്കുക വഴി സംഭാഷണം പുനരാരംഭിക്കുകയും സാഹോദര്യസ്നേഹത്തിൽ ബന്ധം പുനഃസ്ഥാപിക്കാനുള്ള ഹിതം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു. പരിഹാരപ്രവർത്തി മനുഷ്യർ പരസ്പരവും മനുഷ്യനും ദൈവവും തമ്മിലും അനുരഞ്ജനപ്പെടുന്നതിന് സംഭാവനയേകുന്നുവെന്നും പാപ്പാ പ്രസ്താവിച്ചു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 May 2024, 18:34