തിരയുക

റോം നഗരസഭയുടെ ആസ്ഥാനം, കാമ്പിദോല്യൊ (Campidoglio) റോം നഗരസഭയുടെ ആസ്ഥാനം, കാമ്പിദോല്യൊ (Campidoglio)  (Copyright © Nicola Forenza)

പാപ്പാ റോം നഗരസഭയുടെ ആസ്ഥാനം സന്ദർശിക്കും!

ഫ്രാൻസീസ് പാപ്പായുടെ റോം നഗരസഭാസ്ഥന സന്ദർശനം ജൂൺ പത്തിന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോം നഗരസഭയുടെ ഭരണാസ്ഥാനമായ കാമ്പിദോല്യോ (Campidoglio) പാപ്പാ ജൂൺ 10-ന് സന്ദർശിക്കും.

പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ്, വെള്ളിയാഴ്ചയാണ് (10/05/24) ഇതിന് സ്ഥിരീകരണം നല്കിയത്.

ഇപ്പോഴത്തെ നഗരാധിപൻ റൊബേർത്തൊ ഗ്വൽത്തിയേരി ഫ്രാൻസീസ് പാപ്പായെ സ്വീകരിക്കും. അദ്ദേഹം ജനുവരി 4-ന് വത്തിക്കാനിലെത്തി പാപ്പായുമായി കൂടിക്കാഴ്ച നടത്തുകയും ഇക്കൊല്ലം ഡിസംബർ 24-ന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധവാതിൽ തുറക്കുന്നതോടെ തുടക്കം കുറിക്കപ്പെടുന്ന സാധാരണ ജൂബലിയോടനുബന്ധിച്ച് റോമിൽ നടന്നുവരുന്ന നവീകരണ പ്രവർത്തന പദ്ധതികളെക്കുറിച്ച് പാപ്പായെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഐക്യദാർഢ്യം, സാഹോദര്യം, സമാധാനം എന്നിവയിലേക്കുള്ള റോമിൻറെ വിളിയെ മെച്ചപ്പെട്ട വിധം പ്രതിനിധാനം ചെയ്യുന്ന റോമിൻറെ മെത്രാനെ ആ നഗരം സ്നേഹിക്കുന്നുവെന്ന് നഗരാധിപൻ ഗ്വൽത്തിയേരി പറയുന്നു.

2019 മാർച്ച് 26-ന്, ഫ്രാൻസീസ് പാപ്പാ റോം നഗരസഭാസ്ഥാനം സന്ദർശിച്ചിരുന്നു. അന്ന് നഗരാധിപ ശ്രീമതി വിർജീനിയ റാജി ആയിരുന്നു. 2009 മാർച്ച് 9-ന് ബെനഡിക്ട് പതിനാറാമൻ പാപ്പാ കാമ്പിദോല്യോയിൽ എത്തിയതിൻറെ പത്താം വാർഷികത്തിലായിരുന്നു ഈ സന്ദർശനം.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 May 2024, 12:40