തിരയുക

നിസ്വാർത്ഥ സേവനം നിസ്വാർത്ഥ സേവനം 

തിരിച്ചു ലഭിക്കുമെന്ന് പ്രതീക്ഷിക്കാതെ സേവനം ചെയ്യുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം- ദൈവത്തിൻറെ പ്രവർത്തന ശൈലി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നിഷ്കാമ സ്നേഹകർമ്മം ദൈവത്തിൻറെ ശൈലി അനുകരിക്കലാണെന്ന് പാപ്പാ.

ഇപ്പോൾ “എക്സ്” (X) എന്ന പുതിയനാമത്തിൽ അറിയപ്പെടുന്ന സാമൂഹ്യമാദ്ധ്യമമായ ട്വിറ്ററിൽ ശനിയാഴ്‌ച (04/05/24)  കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്.

പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:

“പകരം നൽകാൻ കഴിയാത്ത ഒരാൾക്കായുള്ള സ്നേഹത്തിൻറെ പ്രവർത്തി: അത് ദൈവത്തിൻറെ നിസ്വാർത്ഥതയുടെതായ ശൈലി അനുകരിക്കലാണ്. ”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Un gesto d’amore per qualcuno che non può ricambiare: questo è imitare lo stile di Dio, lo stile della gratuità.

EN: A gesture of love for someone who cannot reciprocate: this is to imitate God’s selfless style.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 May 2024, 18:09