പരസ്പരം സഹോദരങ്ങളായി അംഗീകരിക്കാൻ ക്രിസ്തുസ്വനം ആഹ്വാനം ചെയ്യുന്നു, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സഹോദരങ്ങളായ നമ്മൾ കൂടക്കാഴ്ച നടത്താനും നാനാത്വത്തിലുള്ള ഏകത്വത്തിൽ ആനന്ദിക്കാനും നമ്മെ ക്ഷണിക്കുന്ന ക്രിസ്തുവിൻറെ സ്വരമാണ് സുവിശേഷം എന്ന് മാർപ്പാപ്പാ.
ഇപ്പോൾ “എക്സ്” (X) എന്ന പുതിയനാമത്തിൽ അറിയപ്പെടുന്ന സാമൂഹ്യമാദ്ധ്യമമായ ട്വിറ്ററിൽ ശനിയാഴ്‌ച (11/05/24) കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്. ഇക്കൊല്ലം ഒക്ടോബർ 20-ന് ആചരിക്കപ്പെടുന്ന തൊണ്ണൂറ്റിയെട്ടാം ലോക പ്രേഷിതദിനത്തിനായി നൽകിയിരിക്കുന്ന തൻറെ സന്ദേശത്തിൽ നിന്ന് അടർത്തിയെടുത്ത് പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:
“ഭിന്നതകളാലും സംഘർഷങ്ങളാലും പിച്ചിച്ചീന്തപ്പെട്ട ലോകത്തിൽ, പരസ്പരം കണ്ടുമുട്ടാനും പരസ്പരം സഹോദരങ്ങളായി അംഗീകരിക്കാനും വൈവിധ്യങ്ങൾക്കു മദ്ധ്യേ ഐക്യത്തിൽ സന്തോഷിക്കാനും മനുഷ്യരെ ആഹ്വാനം ചെയ്യുന്ന സൗമ്യവും ശക്തവുമായ ശബ്ദമാണ് ക്രിസ്തുവിൻറെ സുവിശേഷം. ”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: In un mondo lacerato da divisioni e conflitti, il Vangelo di Cristo è la voce mite e forte che chiama gli uomini a incontrarsi, a riconoscersi fratelli.
EN: Today, in a world torn apart by divisions and conflicts, Christ’s Gospel remains the gentle yet firm voice that calls individuals to encounter one another, to recognize that they are brothers and sisters, and to rejoice in harmony amid diversity.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: