തിരയുക

ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിവാദനം ചെയ്യുന്ന പാപ്പാ.  ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിവാദനം ചെയ്യുന്ന പാപ്പാ.   (VATICAN MEDIA Divisione Foto)

പാപ്പാ: യുക്രെയ്൯, പലസ്തീ൯, ഇസ്രായേലിനും വേണ്ടി പ്രാർത്ഥിക്കാം

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

“തകർക്കപ്പെട്ടുകൊണ്ടിരിക്കുന്ന - ഒത്തിരി ദുരിതമനുഭവിക്കുന്ന - യുക്രെയ്നു വേണ്ടിയും, പലസ്തീനയ്ക്കും, ഇസ്രായേലിനു വേണ്ടിയും സമാധാനം കൈവരാനും, ചർച്ചകൾ ശക്തമായി നല്ല ഫലമുണ്ടാകാനുമായി നമുക്ക് പ്രാർത്ഥിക്കുന്നതു തുടരാം. യുദ്ധം നിരസിക്കുകയും ചർച്ചകൾക്ക് സമ്മതം നൽകുകയും ചെയ്യാം.”

മെയ് അഞ്ചാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯,  പോളിഷ്, അറബി എന്ന ഭാഷകളില്‍ പാപ്പാ തന്റെ  സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 May 2024, 14:20