തിരയുക

വത്തിക്കാൻ സ്കൂൾ ഓഫ് പാലിയോഗ്രാഫി, ഡിപ്ലോമാറ്റിക്സ് ആൻഡ് ആർക്കൈവ്സ്, വത്തിക്കാൻ സ്കൂൾ ഓഫ് ലൈബ്രറി സയൻസ് എന്നിവയുടെ അധ്യാപകരും വിദ്യാർത്ഥികളും പാപ്പായ്ക്കൊപ്പം. വത്തിക്കാൻ സ്കൂൾ ഓഫ് പാലിയോഗ്രാഫി, ഡിപ്ലോമാറ്റിക്സ് ആൻഡ് ആർക്കൈവ്സ്, വത്തിക്കാൻ സ്കൂൾ ഓഫ് ലൈബ്രറി സയൻസ് എന്നിവയുടെ അധ്യാപകരും വിദ്യാർത്ഥികളും പാപ്പായ്ക്കൊപ്പം.  (Vatican Media)

പാപ്പാ: അറിവും സംവാദവും പ്രോത്സാഹിപ്പിക്കുക

പാലിയോഗ്രഫി, നയതന്ത്രം, ചരിത്രരേഖകൾ സംബന്ധിച്ച പഠനത്തിനായുള്ള വത്തിക്കാൻ സ്കൂളിന്റെ 140-ആം വാർഷികവും, വത്തിക്കാൻ സ്കൂൾ ഓഫ് ലൈബ്രറി സയൻസിന്റെ 90-ആം വാർഷികവും അനുസ്മരിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ലോകമെമ്പാടുമുള്ള നിരവധി ആർക്കിവിസ്റ്റുകളെയും ലൈബ്രേറിയന്മാരെയും പരിശീലിപ്പിച്ച ഈ ആദരണീയ സ്ഥാപനങ്ങളോടുള്ള സമർപ്പണത്തിന് നന്ദി പറഞ്ഞു കൊണ്ട് താനുമായുള്ള കൂടിക്കാഴ്ചയ്ക്കത്തിയ ബഹുമാനപ്പെട്ട പ്രൊഫസർമാരും, വിദ്യാർത്ഥികളും ഉൾപ്പെട്ട  സംഘവുമായി പാപ്പാ കൂടിക്കാഴ്ച നടത്തി.

ക്രൈസ്തവമായ അർത്ഥത്തിൽ നൽകപ്പെട്ടിട്ടുള്ള പ്രബോധനങ്ങളുടെ എല്ലാ വിശദാംശങ്ങളിലും കൃത്യതയോടെ ഗവേഷണം നടത്താനുള്ള ലൂക്കാ സുവിശേഷകന്റെ പരാമർശം എടുത്തു കൊണ്ട് സത്യം അന്വേഷിക്കുന്ന വ്യക്തികളെ വളർത്തുന്നതിൽ ഈ സ്കൂളുകൾ വഹിക്കുന്ന പ്രധാന പങ്ക് പാപ്പാ ഊന്നിപ്പറഞ്ഞു.

വിവരങ്ങളുടെ കൃത്യത നിർണ്ണയിക്കാനുള്ള അനിയന്ത്രിത വ്യാപനം അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തിൽ അവരുടെ സേവനത്തിന്റെ പ്രാധാന്യം പാപ്പാ അടിവരയിട്ടു. സ്ഥിരീകരിക്കാത്ത വാർത്തകളുടെ പ്രവാഹത്തിനിടയിൽ കർശനമായ ഗവേഷണത്തിന്റെ ആവശ്യകത പാപ്പാ ഊന്നിപ്പറഞ്ഞു.

ആഗോളവൽക്കരണത്തിന്റെയും സാങ്കേതിക മുന്നേറ്റങ്ങളുടെയും വെല്ലുവിളികളെ അഭിസംബോധന ചെയ്ത ഫ്രാൻസിസ് പാപ്പാ സംവാദത്തിനും ഉൾക്കൊള്ളലിനും, പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളോടു തുറന്ന സമീപനം പുലർത്താനും അവരോടു അഭ്യർത്ഥിച്ചു.

സമൂഹ മാധ്യമങ്ങളിലും, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഒളിഞ്ഞിരിക്കുന്ന സാങ്കേതിക വിഷാംശത്തിന്റെയും അക്രമത്തിന്റെയും അപകടങ്ങൾക്കെതിരെ പാപ്പാ മുന്നറിയിപ്പ് നൽകി. ഉത്തരവാദിത്തത്തോടെയുള്ള അറിവിന്റെ മേൽനോട്ടത്തിന്റെ ആവശ്യകതയും പാപ്പാ  ഊന്നിപ്പറഞ്ഞു.

സമീപ വർഷങ്ങളിൽ ഈ  പഠന കേന്ദ്രങ്ങൾ നടപ്പാക്കിയ പരിഷ്കാരങ്ങളെക്കുറിച്ച് പരാമർശിച്ച പാപ്പാ വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ, സാംസ്കാരിക തലങ്ങളുമായി തുടർച്ചയായ ഇടപെടലിന് അവരെ ആഹ്വാനം ചെയ്തു. പ്രത്യയശാസ്ത്രപരമായ സമീപനങ്ങളേക്കാൾ അനുഭവപരമായ വിദ്യാഭ്യാസത്തിന്റെ മൂല്യത്തിന് ഊന്നൽ നൽകിക്കൊണ്ട് പ്രായോഗികവും നേരിട്ടുള്ളതുമായ പഠനത്തിനായി പാപ്പാ ആഹ്വാനം ചെയ്തു.

സാംസ്കാരികവും തൊഴിൽപരവുമായ മേഖലകളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളോടു പൊരുത്തപ്പെടാനും പ്രതികരിക്കാനും സ്കൂളുകളോടു പാപ്പാ ആവശ്യപ്പെട്ടു. സ്കൂളുകളുടെ പാഠ്യപദ്ധതിയുടെ പ്രായോഗികവും അനുഭവപരവുമായ സ്വഭാവം ഉയർത്തിക്കാട്ടിയ ഫ്രാൻസിസ് പാപ്പാ ആർക്കൈവൽ, ലൈബ്രറി സമ്പ്രദായങ്ങളുമായുള്ള അവരുടെ നേരിട്ടുള്ള ഇടപെടലിനെ പ്രശംസിച്ചു, വത്തിക്കാൻ ആർക്കൈവുകളിലും ലൈബ്രറിയിലും സംരക്ഷിച്ചിരിക്കുന്ന സമ്പന്നമായ ചരിത്ര പൈതൃകത്തിൽ നിന്ന് പഠിക്കാൻ വിദ്യാർത്ഥികൾക്ക് സവിശേഷമായ അവസരം നൽകുന്നതിനേയും പാപ്പാ ശ്ലാഘിച്ചു.

സാങ്കേതിക പഠനത്തിന്റെയും വ്യക്തിഗത വളർച്ചയുടെയും സ്രോതസ്സായി ചരിത്രവുമായുള്ള ഈ വ്യക്തമായ ബന്ധം സ്വീകരിക്കാ൯ പാപ്പാ വിദ്യാർത്ഥികളോടു അഭ്യർത്ഥിച്ചു. വത്തിക്കാൻ സ്കൂളുകളുടെ ഭാവിയെക്കുറിച്ചും അറിവിനും സംവാദത്തിനും വേണ്ടിയുള്ള അവരുടെ തുടർച്ചയായ സംഭാവനകളെക്കുറിച്ചും പ്രത്യാശ പ്രകടിപ്പിച്ച് കൊണ്ട് പാപ്പാ തന്റെ പ്രസംഗം സമാപിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 May 2024, 14:40