കർദ്ദിനാൾ കോൺറാഡ് ക്രായൊവ്സ്കി ആവശ്യ സാധനങ്ങളുമായി. കർദ്ദിനാൾ കോൺറാഡ് ക്രായൊവ്സ്കി ആവശ്യ സാധനങ്ങളുമായി. 

പാപ്പാ യുക്രെയ്ൻ ആശുപത്രിയിലേക്ക് മൂന്നാമത്തെ ആംബുലൻസ് സംഭാവന ചെയ്തു

യുക്രെയ്നിലെ യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നവർക്ക് ഫ്രാ൯സ്സ് പാപ്പാ വ്യക്തമായ പിന്തുണ നൽകുന്നത് തുടരുകയാണ്. യുക്രെയ്നിലെ ഒരു ആശുപത്രിയിലേക്ക് മൂന്നാമത്തെ ആംബുലൻസ് സംഭാവന ചെയ്തുകൊണ്ട് പരിശുദ്ധ പിതാവ് തന്റെ പ്രാർത്ഥനയും ഐക്യദാർഢ്യവും വെളിപ്പെടുത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ടെർനോപിൽ മേഖലയിലെ സ്ബോറിവ് ജില്ലയിലേക്ക് 3,000 കിലോമീറ്റർ സഞ്ചരിച്ച് പാപ്പായുടെ അൽമോണർ കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കി ആംബുലൻസ് എത്തിക്കും.

മൊബൈൽ തീവ്രപരിചരണ വിഭാഗമായി സജ്ജീകരിച്ച ആംബുലൻസ് സെൻട്രൽ ഹോസ്പിറ്റലിൽ എത്തിക്കും. വാഹനത്തിനൊപ്പം, വത്തിക്കാൻ ഫാർമസി, അഗോസ്റ്റിനോ ജെമെല്ലി പോളിക്ലിനിക് ഫാർമസി എന്നിവിടങ്ങളിൽ നിന്ന് അവശ്യവും ജീവൻ രക്ഷിക്കുന്നതുമായ മരുന്നുകൾ കർദ്ദിനാൾ ക്രായൊവ്സ്കി കൊണ്ടുചെല്ലും. റഷ്യൻ അതിർത്തിക്കടുത്തുള്ള സംഘർഷ മേഖലകളിൽ നിന്ന് ദിനംപ്രതി എത്തുന്ന സാധാരണക്കാരെയും സൈനികരെയും സഹായിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.  

കമ്യാനറ്റ്സ്-പൊഡിൽസ്കി റോമൻ കത്തോലിക്കാ രൂപതയിലെ "സെന്റ് ജോൺ പോൾ രണ്ടാമൻ" പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനവും കർദിനാൾ ക്രായൊവ്സ്കി നിർവഹിക്കും. ചർച്ച് ഇൻ നീഡ്, പേപ്പൽ ഫൗണ്ടേഷൻ തുടങ്ങിയ പൊന്തിഫിക്കൽ ഫൗണ്ടേഷനുകൾ ധനസഹായം നൽകുന്ന ഈ കേന്ദ്രം യുദ്ധം മൂലം ആഘാതം അനുഭവിക്കുന്നവർക്ക് സമഗ്രമായ ശാരീരികവും മാനസികവുമായ പുനരധിവാസം വാഗ്ദാനം ചെയ്യുന്നു. ഉൾക്കൊള്ളലിന് ഊന്നൽ നൽകിക്കൊണ്ട്, വിശ്വാസം അല്ലെങ്കിൽ ദേശീയത കണക്കിലെടുക്കാതെ കേന്ദ്രം എല്ലാവർക്കുമായി തുറന്നിരിക്കുന്നു, കൂടാതെ പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും പരിചരണം നൽകുന്നു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 June 2024, 14:36