ഫ്രാൻസീസ് പാപ്പായും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഇറ്റലിയിലെ പൂല്യയിൽ, ജി 7 സമ്മേളന വേളയിൽ 14/06/24 ഫ്രാൻസീസ് പാപ്പായും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഇറ്റലിയിലെ പൂല്യയിൽ, ജി 7 സമ്മേളന വേളയിൽ 14/06/24  

പാപ്പായും ഇന്ത്യയുടെ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി!

ജി 7 സമ്മേളന വേളയിൽ ഫ്രാൻസീസ് പാപ്പായും ഇന്ത്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഉഭയകക്ഷി സംഭാഷണം നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

 ഫ്രാൻസീസ് പാപ്പാ ജി 7 സമ്മേളന വേളയിൽ ഇന്ത്യയുടെ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ലോകത്തിലെ ഏഴു സമ്പന്ന രാഷ്ട്രങ്ങളുടെ സംഘമായ ജി 7 (G7) തെക്കുകിഴക്കെ ഇറ്റലിയിൽ, പൂല്യ പ്രദേശത്തെ സവെല്ലേത്രിയിൽ സ്ഥിതിചെയ്യുന്ന ബോർഗൊ എഞ്ഞാത്സിയ (Borgo Egnazia) അത്യാഢംബര റിസോർട്ടിൽ ഈ മാസം 13-15 വരെ ചേർന്ന യോഗത്തിൽ  വെള്ളിയാഴ്ച (14/06/24) ഉച്ചതിരിഞ്ഞു കൃത്രിമ ബുദ്ധിയെ അധികരിച്ച് പ്രഭാഷണം നടത്താൻ എത്തിയ ഫ്രാൻസീസ്പാപ്പാ തദ്ദവസരത്തിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി സംഭാഷണം നടത്തിയത്.

അന്താരാഷ്ട്ര നാണ്യനിധിയുടെ ചുമതല വഹിക്കുന്ന ശ്രീമതി ക്രിസ്റ്റലീന ജൊർജിയേവ, ഉക്രൈയിനിൻറെ പ്രസിഡൻറ് വ്ലോദിമിർ സെലെൻസ്കീ, ഫ്രാൻസിൻറെ പ്രസിഡൻറ് ഇമ്മനുവേൽ മക്രോൺ, കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ത്രുദെവു, കെനിയയുടെ വില്യം സമൊഎയി റുത്തൊ, അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറ് ജോസഫ് ബൈഡെൻ, ബ്രസീലിൻറെ പ്രസിഡൻറ് ലൂയിസ് ഇനാസിയൊ വൂള ദ സീവ, തുർക്കിയുടെ പ്രസിഡൻറ് റെസെപ് തയിപ് എർദൊഗാൻ, അൾജീരിയയുടെ പ്രസിഡൻറ് അബദെൽമദ്ജിദ് തെബ്ബൊൺ എന്നിവരുമായും പാപ്പാ പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തി.

കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്കൻ ഐക്യനാടുകൾ എന്നീ  ഏഴു സമ്പന്ന രാജ്യങ്ങളും യൂറോപ്യൻ സമിതിയും ആണ് ജി 7 (G7) ലെ അംഗങ്ങൾ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 June 2024, 12:57