ഫ്രാൻസീസ് പാപ്പാ പാല്ലീയം വെഞ്ചെരിക്കുന്നു, 29/06/24 ഫ്രാൻസീസ് പാപ്പാ പാല്ലീയം വെഞ്ചെരിക്കുന്നു, 29/06/24  (ANSA)

പാപ്പാ, പുതിയ മെത്രാപ്പോലിത്താമാർക്കുള്ള പാലീയം വെഞ്ചെരിച്ചു!

ഇക്കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മെത്രാപ്പോലീത്തമാരായി നിയമിതരായവർക്ക് പാപ്പാ അജപാലന സേവനാധികാരത്തിൻറെ പ്രതീകമായ പാലീയം പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾദിനമായിരുന്ന ഇരുപത്തിയൊമ്പതാം തീയതി നല്കി. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ താൻ മുഖ്യകാർമ്മികനായി അർപ്പിച്ച സാഘേഷമായ സമൂഹദിവ്യബലി മദ്ധ്യേയായിരുന്നു പാലീയം നല്കൽ കർമ്മം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇക്കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിയമിതരായ 42 മെത്രാപ്പോലീത്താമാർക്കുള്ള പാലീയം പാപ്പാ ശനിയാഴ്ച (29/06/24) ആശീർവ്വദിച്ചു നല്കി.

റോമിൻറെ സ്വർഗ്ഗീയമദ്ധ്യസ്ഥരായ വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾദിനമായിരുന്ന അന്ന്, രാവിലെ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ താൻ മുഖ്യകാർമ്മികനായി അർപ്പിച്ച സാഘേഷമായ സമൂഹദിവ്യബലി മദ്ധ്യേയാണ് ഫ്രാൻസീസ് പാപ്പാ പാലീയം ആശീർവ്വദിച്ചത്.

ആട്ടിൻരോമത്താൽ തീർത്തതും 6 കറുത്ത കുരിശുകളുള്ളതും മെത്രാപ്പോലീത്താമാരുടെ അജപാലന ശുശ്രൂഷയുടെ പ്രതീകവുമാണ് പാലീയം.

പാലീയം സ്വീകരിച്ച പുതിയ 42 മെത്രോപ്പോലീത്താമാരിൽ മണിപ്പൂർ സംസ്ഥാനത്തിലെ ഇംഫാൽ അതിരൂപതയുടെ ആർച്ച്ബിഷപ്പ് ലീനസ് നേലിയും ജാർഖണ്ഡ് സംസ്ഥാനത്തിലെ റാഞ്ചി അതിരൂപതയുടെ ആർച്ചുബിഷപ്പ് വിൻസെൻറ് അയിന്തും ഉൾപ്പെടുന്നു.

ദിവ്യബലിയുടെ ആദ്യഭാഗത്ത്, പുതിയ മെത്രാപ്പോലീത്താമാർ മാർപ്പാപ്പായോടുളള വിശ്വസ്തതയും വിധേയത്വവും പ്രഖ്യാപിച്ചതിനു ശേഷമാണ് പാലീയം വെഞ്ചെരിപ്പു കർമ്മം നടന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 June 2024, 17:32