ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ   (VATICAN MEDIA Divisione Foto)

യുദ്ധത്തിന്റെ ഇരകളെ പാദുവായിലെ വിശുദ്ധ അന്തോനീസിനു സമർപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ

ജൂൺ മാസം പന്ത്രണ്ടാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന പൊതുകൂടിക്കാഴ്ചയുടെ ഉപസംഹാരത്തിൽ യുദ്ധത്തിൽ ഏറെ വിഷമതകൾ അനുഭവിക്കുന്ന ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിക്കുകയും, അവരെ പാദുവായിലെ വിശുദ്ധ അന്തോനീസിനു സമർപ്പിക്കുകയും ചെയ്തു

ഫാ . ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ജൂൺ മാസം പന്ത്രണ്ടാം  തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന പൊതുകൂടിക്കാഴ്ചയുടെ ഉപസംഹാരത്തിൽ യുദ്ധത്തിൽ ഏറെ വിഷമതകൾ അനുഭവിക്കുന്ന ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിക്കുകയും, അവരെ പാദുവായിലെ വിശുദ്ധ അന്തോനീസിനു സമർപ്പിക്കുകയും ചെയ്തു. രക്തസാക്ഷികൾ എന്നാണ് ഉക്രൈൻ ജനതയെ പാപ്പാ തന്റെ വാക്കുകളിൽ വിശേഷിപ്പിച്ചത്. ഒപ്പം, പലസ്തീനെയും, ഇസ്രയേലിനെയും, മ്യാൻമാറിനെയും പാപ്പാ പേരെടുത്തു പരാമർശിച്ചു.

കത്തോലിക്കാ സഭയിൽ ജൂൺ മാസം പതിമൂന്നു, പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ആഘോഷിക്കുന്നതിനാൽ, ദരിദ്രരുടെയും കഷ്ടപ്പെടുന്നവരുടെയും സംരക്ഷകനായ വിശുദ്ധന്, യുദ്ധം മൂലം വിഷമതയനുഭവിക്കുന്ന  എല്ലാവരെയും സമർപ്പിച്ചു പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു. വിശുദ്ധന്റെ മാതൃക അനുകരിച്ച് സുവിശേഷത്തിന്റെ വിശ്വസ്തസാക്ഷികളാകുവാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

"ഇന്ന് നമുക്ക് ആവശ്യമായത്  സമാധാനമാണ്, യുദ്ധം എല്ലായ്‌പ്പോഴും  ഒരു പരാജയമാണ്", പാപ്പാ പറഞ്ഞു. "സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാമെന്നും, സമാധാനത്തിനു വേണ്ടി പോരാടുവാൻ കർത്താവ് നമുക്ക് ശക്തി നൽകട്ടെയെന്നും", പാപ്പാ കൂട്ടിച്ചേർത്തു. യേശുവിനെ ജീവിതത്തിൽ വായിക്കുന്നവർക്ക്, അവൻ പകരുന്ന മാനസികസുഖം അനുഭവിക്കുവാൻ സാധിക്കുമെന്ന്, വിവിധ ഭാഷകളിലുള്ള തന്റെ സന്ദേശം നൽകുന്ന അവസരത്തിൽ പാപ്പാ  പ്രതിപാദിച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 June 2024, 13:44