ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ   (Vatican Media)

ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്തിനു യേശുവിന്റെ തിരുഹൃദയം അർത്ഥം നൽകട്ടെ: ഫ്രാൻസിസ് പാപ്പാ

യേശുവിന്റെ തിരുഹൃദയത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്ന ജൂൺ മാസത്തിന്റെ പ്രത്യേകതകൾ എടുത്തുപറഞ്ഞുകൊണ്ടും, യേശുവിന്റെ തിരുഹൃദയ ഭക്തി കൂടുതൽ പ്രചാരത്തിലാക്കുവാൻ താൻ തയ്യാറാക്കുന്ന പുതിയ രേഖയെ പറ്റി സൂചിപ്പിച്ചുകൊണ്ടും, ഫ്രാൻസിസ് പാപ്പാ മെയ് മാസം അഞ്ചാം തീയതി നടത്തിയ പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

യേശുവിന്റെ തിരുഹൃദയത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്ന ജൂൺ മാസത്തിന്റെ പ്രത്യേകതകൾ എടുത്തുപറഞ്ഞുകൊണ്ടും, യേശുവിന്റെ തിരുഹൃദയ ഭക്തി കൂടുതൽ പ്രചാരത്തിലാക്കുവാൻ താൻ തയ്യാറാക്കുന്ന പുതിയ രേഖയെ പറ്റി സൂചിപ്പിച്ചുകൊണ്ടും, ഫ്രാൻസിസ് പാപ്പാ മെയ് മാസം അഞ്ചാം തീയതി നടത്തിയ പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിച്ചു.   

അലക്കോകയിലെ വിശുദ്ധ മർഗരീത്തയ്ക്ക് യേശുവിന്റെ തിരുഹൃദയ ദർശനം നല്കപ്പെട്ടതിന്റെ 350 ആം വാർഷികം  കഴിഞ്ഞവർഷം ഡിസംബർ 27 നാണ് ആഘോഷിച്ചത്. തുടർന്ന്, അടുത്ത ജൂൺ മാസം 27 വരെ നീണ്ടുനില്ക്കുന്ന ഭക്താനുഷ്ഠാനങ്ങളുടെ പ്രാധാന്യവും പാപ്പാ ഓർമ്മിപ്പിച്ചു.

യേശുവിന്റെ തിരുഹൃദയ ഭക്തി ഏറെ പ്രാധാന്യത്തോടെ പങ്കുവയ്ക്കപ്പെടുന്ന ഈ അവസരത്തിൽ മുൻകാലത്തിലെ പഠനരേഖകളുടെയും, തിരുവചനഭാഗങ്ങളുടെയും, ചിത്രങ്ങളുടെയും അടിസ്ഥാനത്തിൽ താൻ പുതിയ ഒരു രേഖ തയ്യാറാക്കുന്നുവെന്ന സന്തോഷകരമായ വാർത്തയും  പാപ്പാ പങ്കുവച്ചു. ഈ പുതിയ രേഖ തിരുഹൃദയഭക്തിയുടെ ആത്മീയ സൗന്ദര്യം ആസ്വദിക്കുവാൻ എല്ലാവരെയും സഹായിക്കുമെന്നും പാപ്പാ പറഞ്ഞു.

ദൈവ സ്നേഹത്തിന്റെ വിവിധ തലങ്ങൾ ധ്യാനിക്കുന്നതിനും, അനുഭവിക്കുന്നതിനും സഭാ നവീകരണത്തിന്റെ പാതയെ പ്രകാശിപ്പിക്കുന്നതിനും, തിരുഹൃദയഭക്തി സഹായകരമാകുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

 ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്ത് അർത്ഥവത്തായ സന്ദേശം നൽകുവാൻ ഈ ഭക്താഭ്യാസം ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. അടുത്ത സെപ്തംബർ  മാസമാണ് ഫ്രാൻസിസ്‌ പാപ്പായുടെ പുതിയ രേഖ പ്രസിദ്ധീകരിക്കപ്പെടുന്നത്. തയ്യാറെടുപ്പിന്റെ ഈ കാലഘട്ടത്തിൽ തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനയും പാപ്പാ നടത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 June 2024, 12:22