തിരയുക

അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമായുള്ള പ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമായുള്ള പ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം  (Vatican Media)

അഭയാർത്ഥികളെ മറക്കരുതെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

ആഗോള അഭയാർത്ഥിദിനവുമായി ബന്ധപ്പെടുത്തി, ഫ്രാൻസിസ് പാപ്പാ നൽകിയ ട്വീറ്റ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അഭയാർത്ഥികളെ മറക്കരുതെന്നും അവരുടെ ജീവിതചരിത്രത്തെ നമ്മോട് ചേർത്തുപിടിക്കണമെന്നും ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഐക്യരാഷ്ട്രസഭ, ജൂൺ ഇരുപതാം തീയതി ആഗോള അഭയാർത്ഥിദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട്, സാമൂഹ്യമാധ്യമമായ എക്‌സിലാണ് ഇത്തരമൊരു സന്ദേശം പാപ്പാ നൽകിയത്.

"തങ്ങളിൽനിന്ന് മുഖം തിരിക്കരുതെന്നും, നമ്മെ ഒന്നിപ്പിക്കുന്ന മനുഷ്യത്വത്തെ നിഷേധിക്കരുതെന്നും, തങ്ങളുടെ ചരിത്രത്തെ നമ്മുടെതാക്കണമെന്നും, തങ്ങളുടെ ദുരന്തങ്ങൾ മറക്കരുതെന്നും, #അഭയാർത്ഥികളുടെ മുഖവും കണ്ണുകളും നമ്മോട് ആവശ്യപ്പെടുന്നു" എന്നായിരുന്നു പാപ്പാ എക്‌സിൽ കുറിച്ചത്. #അഭയാർത്ഥികൾ (#refugees) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം

EN: The faces and the eyes of #refugees beg us to not look the other way, to not deny our common humanity, but to make their stories our stories and to not forget their plight.

IT: I volti, gli occhi dei #rifugiati ci chiedono di non girarci dall’altra parte, di non rinnegare l’umanità che ci accomuna, di fare nostre le loro storie e di non dimenticare i loro drammi. 

5 കോടിയിലേറെവരുന്ന ട്വിറ്റര്‍-എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 June 2024, 17:27