ദൈവ വചനം തുറന്ന ഹൃദയത്തോടെ സ്വീകരിക്കണം: പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ദൈവവചനസ്വീകരണം ക്രിസ്തീയ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ജൂൺ മാസം പതിനൊന്നാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ x (എക്സ്) ൽ ഹ്രസ്വസന്ദേശം പങ്കുവച്ചു. എന്നാൽ വചനം സ്വീകരിക്കേണ്ടത് തുറന്ന ഹൃദയത്തോടെയായിരിക്കണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"പരിശുദ്ധാത്മാവിനാൽ സന്നിവേശിപ്പിക്കപ്പെട്ട ദൈവവചനം തുറന്ന ഹൃദയത്തോടെ സ്വീകരിക്കപ്പെടുമ്പോൾ, നമ്മിലുള്ള പഴയകാര്യങ്ങളെ അവ മാറ്റിക്കളയുന്നു."
IT: La #ParoladiDio, impregnata di Spirito Santo, quando è accolta con cuore aperto, non lascia le cose come prima.
EN: When the #WordOfGod, infused with the Holy Spirit, is received with an open heart, it never leaves things as they were before.
5 കോടിയിലേറെവരുന്ന ട്വിറ്റര്‍-എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. പാപ്പായുടെ സന്ദേശം #ദൈവവചനം എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പങ്കുവയ്ക്കപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: