യുദ്ധങ്ങളുടെ ഇരകൾക്കായി പ്രാർത്ഥിക്കാം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
എക്കാലത്തെയും യുദ്ധക്കെടുതികളുടെ ഇരകൾക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. ഇന്നും വിവിധയിടങ്ങളിൽ തുടരുന്ന യുദ്ധങ്ങൾ മൂലം കഷ്ടപ്പെടുന്ന പാവപ്പെട്ടവരും ദുർബലരും വയോധികരും, സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആളുകളെ ദൈവം സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. ഇത്തരം ആളുകളാണ് യുദ്ധം പോലെയുള്ള ദുരന്തങ്ങളുടെ ആദ്യ ഇരകളെന്നും പാപ്പാ ഓർമ്മിപ്പിച്ചു. സാമൂഹ്യമാധ്യമമായ എക്‌സിൽ ജൂൺ ആറാം തീയതി വ്യാഴാഴ്ചയാണ് യുദ്ധമെന്ന വിപത്തിനെതിരെ പാപ്പാ വീണ്ടും സ്വരമുയർത്തിയത്.
"മുൻപുണ്ടായതും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ യുദ്ധങ്ങളുടെ ഇരകൾക്കായി #നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം. ഇന്ന് യുദ്ധക്കെടുതികൾ നേരിടേണ്ടിവരുന്ന പാവപ്പെട്ടവരും ദരിദ്രരും, വയോധികരും, സ്ത്രീകളും, കുട്ടികളുമായവരെ ദൈവം സഹായിക്കട്ടെ. അവരാണ് ഈ ദുരന്തന്തിന്റെ ആദ്യ ഇരകൾ" എന്നതായിരുന്നു പാപ്പായുടെ ട്വീറ്റ്. #നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം (#PrayTogether) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പാ തന്റെ സന്ദേശം കുറിച്ചത്.
EN: Let us #PrayTogether for victims of all wars, both present and past. May God help those who still suffer because of them. The first victims of these tragedies are always the poor, the weak, the elderly, and women and children.
IT: #PreghiamoInsieme per le vittime delle guerre, le guerre del passato e quelle del presente. Che Dio aiuti coloro che le subiscono oggi; i poveri e i deboli, le persone anziane, le donne e i bambini sono sempre le prime vittime di queste tragedie.
5 കോടിയിലേറെവരുന്ന ട്വിറ്റര്‍-എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: