തെറ്റായ ആശയവിനിമയം മനുഷ്യാന്തസ്സിനെ കളങ്കപ്പെടുത്തുന്നു: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
തെറ്റായ വിവരകൈമാറ്റത്താൽ മനുഷ്യാന്തസ്സിനെ കളങ്കപ്പെടുത്തുന്ന ആധുനികയുഗത്തിൽ, വിദ്വേഷജനകമായ ആശയവിനിമയം ജീവിതത്തിൽ നിന്നും ഒഴിവാക്കണമെന്ന ആശയവുമായി ഫ്രാൻസിസ് പാപ്പാ ജൂൺ മാസം പതിനെട്ടാം തീയതി സമൂഹ മാധ്യമമായ എക്സ് (X) ൽ ഹ്രസ്വസന്ദേശം പങ്കുവച്ചു.
സന്ദേശത്തിന്റെ പൂർണ്ണ രൂപം ഇപ്രകാരമാണ്:
"സ്ഥിരീകരിക്കാത്ത വിവരങ്ങൾ ശേഖരിക്കുന്നതിലൂടെയും , നിന്ദ്യവും, അസത്യവും കലർന്ന അനുനയപൂർവമായ പ്രസംഗങ്ങൾ ആവർത്തിക്കുന്നതിലൂടെയും , വിദ്വേഷത്തിൻ്റെ പ്രഖ്യാപനങ്ങളുമായി മറ്റുള്ളവരിൽ ക്ഷോഭമുളവാക്കുന്നതിലൂടെയും നാം മനുഷ്യചരിത്രം നെയ്തെടുക്കുകയല്ല, ,മറിച്ച് മനുഷ്യാന്തസ്സിനെ കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നത്."
IT: Mettendo insieme informazioni non verificate, ripetendo discorsi banali e falsamente persuasivi, colpendo con proclami di odio, non si tesse la storia umana, ma si spoglia l’uomo di dignità. #NoToHate
EN: We do not weave the fabric of human history by lumping together unverified information, repeating banal and falsely persuasive speeches, and shocking others with declarations of hatred. These actions strip people of their dignity. #NoToHate
സമൂഹമാധ്യമമായ എക്‌സിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ x അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ്. കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ പാപ്പായുടെ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: