ഫൊക്കോളർ പ്രസ്ഥാനം സംഘടിപ്പിച്ച അന്തർ മത സമ്മേളനത്തിൽ പങ്കെടുത്തവരുമായി ഫ്രാ൯സിസ് പാപ്പാ. ഫൊക്കോളർ പ്രസ്ഥാനം സംഘടിപ്പിച്ച അന്തർ മത സമ്മേളനത്തിൽ പങ്കെടുത്തവരുമായി ഫ്രാ൯സിസ് പാപ്പാ.  (Vatican Media)

ഫൊക്കോളർ പ്രസ്ഥാനത്തിന്റെ മതാന്തര സമ്മേളനത്തെ അഭിനന്ദിച്ച് പാപ്പാ

വിവിധ മതവിശ്വാസികൾക്കിടയിൽ ഐക്യം വളർത്തുന്നതിനുള്ള പ്രസ്ഥാനത്തിന്റെ സമർപ്പണത്തെ എടുത്തുകാണിച്ചുകൊണ്ട് ഫൊക്കോളർ പ്രസ്ഥാനം സംഘടിപ്പിച്ച അന്തർ മത സമ്മേളനത്തിൽ പങ്കെടുത്തവരുമായി ഫ്രാ൯സിസ് പാപ്പാ വത്തിക്കാനിൽ ജൂൺ മൂന്നാം തിയതി കൂടികാഴ്ച നടത്തുകയും അവർക്ക് സന്ദേശം നൽകുകയും ചെയ്തു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ധനകാര്യവും മാനവികതയും മതവും തമ്മിലുള്ള ഒരു സംവാദം ആരംഭിക്കാൻ ഈ രണ്ട് വർഷത്തിനുള്ളിൽ അവർ ചെയ്ത പ്രവർത്തനങ്ങളുടെ ഫലങ്ങൾ താ൯ താൽപ്പര്യത്തോടെ വായിച്ചതായി അറിയിച്ച പാപ്പാ ഇറ്റാലിയൻ സാമ്പത്തിക വ്യവസ്ഥയുടെ പ്രതിനിധികളുമായി ഈ "സംവാദങ്ങൾ" ആരംഭിക്കാൻ അവർ നടത്തിയ തിരഞ്ഞെടുപ്പിനെ പ്രശംസിച്ചു.

ദരിദ്രരെ സഹായിക്കുന്നതിനായി ആരംഭിച്ച  "മോന്തി ദി പീയേത്താ" എന്ന ഒരു പുരാതന പദ്ധതി പതിവ് ക്ഷേമ യുക്തിയിൽ വീഴാതെ നടത്തിയ മികച്ച പ്രോത്സാഹനമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ അതിലൂടെ നൽകിയ വായ്പകൾ ആളുകൾക്ക് സ്വന്തം ജോലി ആരംഭിക്കാൻ സഹായിക്കുകയും അങ്ങനെ അവരുടെ ന്യായമായ അന്തസ്സ് കണ്ടെത്താൻ സഹായിക്കുകയും ചെയ്തു. പാവങ്ങളെ പണം കൊടുത്തു സഹായിക്കുന്നതിന്റെ ലക്ഷ്യം എല്ലായ്പ്പോഴും അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള ഒരു താൽക്കാലിക പ്രതിവിധിയായിരിക്കണം. “ജോലിയിലൂടെ അവർ മാന്യമായ ജീവിതം കണ്ടെത്തുക എന്നതായിരിക്കണം യഥാർത്ഥ ലക്ഷ്യം”ലൗദോത്തോ സി, 128 ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു.

നന്നായി ചെയ്യാനും നല്ലത് ചെയ്യാനും ഉള്ള പ്രതിബദ്ധത കൈകോർത്ത് പോകാനുള്ള സാധ്യതയെക്കുറിച്ച് ധനകാര്യ ലോകത്തെ ഉന്നത നേതാക്കളുമായി ഒരുമിച്ച് ചിന്തിക്കുക  എന്ന് അവർ നിശ്ചയിച്ചിട്ടുള്ള പ്രാഥമിക ലക്ഷ്യത്തെ താ൯ വിയ്മയത്തേടെ കാണുന്നുവെന്നും പാപ്പാ അറിയിച്ചു. കാര്യക്ഷമത, സമഗ്രമായ സുസ്ഥിരത, ഉൾപ്പെടുത്തൽ, ധാർമ്മികത എന്നിവയുമായി സംയോജിപ്പിക്കുന്നതിനുള്ള അവരുടെ പരിശ്രമത്തെ പാപ്പാ അഭിനന്ദിച്ചു.

സിഗ്ലോ ദെ ഓറോ എന്ന് അറിയപ്പെടുന്ന - പതിനാറാം നൂറ്റാണ്ടിലെ - സ്പെയിനിലെ കമ്പിളി വ്യാപാരം വലിയ സാമ്പത്തിക മൂലധനം ഉണ്ടാക്കിയ അഭിവൃദ്ധിയുടെ വിപണിയായിരുന്നു. അക്കാലത്തെ സ്പാനിഷ് ദൈവശാസ്ത്രജ്ഞർ അത്തരത്തിലുള്ള വ്യാപാരം ഉണ്ടാക്കുന്ന, ചരിത്രപരമായ മാറ്റത്തിലെ മാറുന്ന ധാർമ്മിക പരിസരങ്ങളെക്കുറിച്ച് വിലയിരുത്തലുകൾ നൽകിയത് പാപ്പാ ഓർമ്മപ്പെടുത്തി.

സ്പാനിഷ് ദൈവശാസ്ത്രജ്ഞർക്ക് ഇടപെടാൻ സാധിച്ചത് ആ തൊഴിൽ പ്രക്രിയ അവർക്ക്  അറിയാമായിരുന്നതിനാലായിരുന്നു. അതിനാൽ "നമ്മൾ പൊതുനന്മ അന്വേഷിക്കണം" എന്ന് പ്രസംഗിച്ചു മാത്രം ഒതുങ്ങാതെ, തെറ്റ് എന്താണെന്ന് വിശദീകരിക്കുകയും മാറ്റത്തിന്റെ കൃത്യമായ പ്രവർത്തനങ്ങൾ ആവശ്യപ്പെടുകയും ചെയ്യണമെന്ന് പാപ്പാ പങ്കുവച്ചു.

അവർക്ക് സാമ്പത്തിക പ്രക്രിയകൾ അറിയാമെന്നത് , അവരുടെ വലിയ ആസ്തിയാണ്, എന്നാൽ അതേ സമയം ഇത് ഒരു വലിയ ഉത്തരവാദിത്തവുമാണ്, പാപ്പാ പറഞ്ഞു. അസമത്വം കുറയുന്നുവെന്ന് എങ്ങനെ ഉറപ്പാക്കാമെന്ന് മനസിലാക്കേണ്ടവരാണവർ. കാരണം "ധാർമ്മികതയെ അവഗണിക്കാത്ത ഒരു സാമ്പത്തിക പരിഷ്കരണത്തിന് രാഷ്ട്രീയ നേതാക്കളുടെ ഭാഗത്ത് നിന്ന് ശക്തമായ മനോഭാവമാറ്റം ആവശ്യമാണ് [...]. പണം സേവനത്തിനായിരിക്കണം, അല്ലാതെ അത് നമ്മെ ഭരിക്കാനിടയാകരുത്!» അപ്പോസ്തോലിക പ്രബോധനം Evangelii Gaudium, 58 ഉദ്ധരിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. യഥാർത്ഥ്യത്തോടുള്ള വീക്ഷണം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കേണ്ടത് അത്യാവശ്യമാണെന്നും കാരണം മാന്യമായ ജീവിതത്തിനുള്ള മാർഗങ്ങൾ കണ്ടെത്താൻ പാടുപെടുന്ന പാവപ്പെട്ടവരുടെ വിധിയാണ് അപ്പോൾ അപകടത്തിലാകുന്നതെന്ന് പാപ്പാ ചൂണ്ടികാണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 June 2024, 15:08