യുദ്ധക്കെടുതി അനുഭവിക്കുന്നവരെയോർത്ത് പാപ്പാ വേദനിക്കുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുദ്ധം മൂലം മുറിവേറ്റവരോ ഭീഷണി നേരിടുന്നവരോ ആയ എല്ലാ ജനങ്ങളെയും ദൈവം മോചിപ്പിക്കുകയും സമാധാനത്തിനായുള്ള പോരാട്ടത്തിൽ അവരെ തുണയ്ക്കുകയും ചെയ്യട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുന്നു.
റോം നഗരത്തിൻറെ സ്വർഗ്ഗീയസംരക്ഷകരായ വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ ദിനത്തിൽ, ജൂൺ 29-ന് ശനിയാഴ്‌ച, വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കു ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്യവെയാണ് ഫ്രാൻസീസ് പാപ്പാ യുദ്ധത്താൽ ക്ലേശിക്കുന്നവരെ പ്രത്യേകം അനുസ്മരിച്ചത്.
യുദ്ധം മൂലം യാതനകളനുഭവിക്കുന്ന സഹോദരീസഹോദരന്മാരെ താൻ വേദനയോടെ ഓർക്കുന്നുവെന്നു പാപ്പാ പറഞ്ഞു. രണ്ട് ഗ്രീക്ക് കത്തോലിക്കാ പുരോഹിതർ മോചിതരായതിന് ദൈവത്തോടു നന്ദി പ്രകാശിപ്പിച്ച പാപ്പാ എല്ലാ യുദ്ധത്തടവുകാർക്കും ഉടൻ സ്വഭവനങ്ങളിലേക്ക് മടങ്ങാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും അതിനായി ഒരുമിച്ച് പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: