തിരയുക

കേപ് വെർദെയുടെ പ്രസിഡൻറ് ജൊസേ മരിയ പെരെയിര നേവെസിനെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ,14/06/24 കേപ് വെർദെയുടെ പ്രസിഡൻറ് ജൊസേ മരിയ പെരെയിര നേവെസിനെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ,14/06/24  (Vatican Media)

കേപ് വെർദെയുടെ പ്രസിഡൻറ് പാപ്പായെ സന്ദർശിച്ചു.

കേപ് വെർദെയുടെ പ്രസിഡൻറ് ജൊസേ മരിയ പെരെയിര നേവെസും ഫ്രാൻസീസ് പാപ്പായും കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ ദ്വീപുരാഷ്ട്രമായ കേപ് വെർദെയുടെ പ്രസിഡൻറ് ജൊസേ മരിയ പെരെയിര നേവെസിനെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.

വെള്ളിയാഴ്ചയായിരുന്നു (14/06/24) ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. പാപ്പായുമായുള്ള സംഭാഷണാനന്തരം പ്രസിഡൻറ് പെരേയിര നേവെസ്  വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ, വിദേശനാടുകളുമായും അന്താരാഷ്ട്രസംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയ മേധാവി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. പരിശുദ്ധസിംഹാസനവും കേപ് വെർദെയും തമ്മിലുള്ള നല്ല ബന്ധം, കേപ് വെർദെയുടെ സാമ്പത്തിക സാമൂഹ്യവസ്ഥ, 2014-ൽ സ്ഥിരീകരിക്കപ്പെട്ട ഉഭയകക്ഷി ഉടമ്പടി നടപ്പാക്കൽ, നിലവിലുള്ള അന്താരാഷ്ട്രാവസ്ഥ, കുടിയേറ്റവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങളായി.

4033 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതും 5 ലക്ഷത്തി 40000ത്തോളം പേർ മാത്രം വസിക്കുന്നതുമായ ചെറു രാജ്യമാണ് കേപ് വെർദെ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 June 2024, 12:49