തിരയുക

ജി 7 ഉച്ചകോടിയിൽ സംബന്ധിക്കുന്ന യുക്രെയ്൯ റിപ്പബ്ലിക്കിന്റെ പ്രസിഡണ്ട് വ്ളോഡിമർ സെലെൻസ്കി പാപ്പായോടൊപ്പം. ജി 7 ഉച്ചകോടിയിൽ സംബന്ധിക്കുന്ന യുക്രെയ്൯ റിപ്പബ്ലിക്കിന്റെ പ്രസിഡണ്ട് വ്ളോഡിമർ സെലെൻസ്കി പാപ്പായോടൊപ്പം.  (Vatican Media)

ജി 7 ഉച്ചകോടിയിൽ സംബന്ധിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരുമായി പാപ്പാ

ജൂൺ14 വെള്ളിയാഴ്ച ബോർഗോ എഗ്നാത്സിയയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലെ ഫ്രാൻസിസ് പാപ്പായുടെ കാര്യപരിപാടികൾ വത്തിക്കാ൯ പുറത്തിറക്കി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പാപ്പായുടെ കാര്യപരിപാടികൾ

ജൂൺ14 വെള്ളിയാഴ്ച

രാവിലെ11.00ന് വത്തിക്കാൻ ഹെലിപോർട്ടിൽ നിന്ന് ജി 7 ഉച്ചകോടി നടക്കുന്ന ബോർഗോ എഗ്നാസിയിലേക്ക് യാത്ര

12.30-ന് ബോർഗോ എഗ്നാസിയ സ്പോർട്സ് ഫീൽഡിൽ എത്തിച്ചേർന്നു. പരിശുദ്ധ പിതാവിനെ ഇറ്റാലിയൻ പ്രധാന മന്ത്രി ജോർജിയ മെലോണി സ്വീകരിച്ചു. അതിന് ശേഷം പരിശുദ്ധ പിതാവിനായി ഒരുക്കിയ വസതിയിലേക്ക് ഗോൾഫ് കാറിൽ പാപ്പാ യാത്രയായി.

പാപ്പയുമായുളള ഉഭയകക്ഷി ചർച്ചകൾ  ഇവിടെയാണ് നടന്നത്. അവിടെ വച്ച്  പാപ്പാ രാജ്യാന്തര നാണയ നിധി ഡയറക്ടർ ജനറൽ ക്രിസ്റ്റലീന ജോർജീവ, -യുക്രെയ്൯ റിപ്പബ്ലിക്കിന്റെ പ്രസിഡണ്ട് വ്ളോഡിമർ സെലെൻസ്കി, ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി സംസാരിച്ചു.

2.05 ന് ജോർജിയ മെലോണി, ബോർഗോ എഗ്നാസിയയുടെ അങ്കണത്തിൽ പരിശുദ്ധ പിതാവിനെ ഔദ്യോഗികമായി സ്വാഗതം ചെയ്യുകയും, തുടർന്ന്  ഔദ്യോഗിക ഫോട്ടോ എടുപ്പ് നടക്കുകയും ചെയ്തു.

2.15 ന് അരീന ഹാളിൽ നടക്കുന്ന സംയുക്ത സെഷനിൽ പരിശുദ്ധ പിതാവ് പങ്കെടുക്കുകയും തന്റെ പ്രസംഗം നടത്തുകയും  പങ്കെടുക്കുന്നവരുമൊത്തുള്ള ഗ്രൂപ്പ് ഫോട്ടൊ എടുക്കുകയും ചെയ്യും.

5.30-ന് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന കെനിയയുടെ പ്രസിഡണ്ട് വില്യം സമോയി റൂട്ടേ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ട് ജോസഫ് ബൈഡൻ, ബ്രസീൽ പ്രസിഡണ്ട് ലൂയിസ് ഇനാസിയോ ലുല ദ സിൽവ, തുർക്കി പ്രസിഡണ്ട് റെകേപ് തയ്യിപ് എർദോഗൻ, അൾജീരിയയുടെ പ്രസിഡണ്ട് അബ്ദുൽമദ്ജിദ് ടെബൗൺ എന്നിവരുമായി കൂടിക്കാഴ്ച.

7.45-ന് ബോർഗോ എഗ്നാസിയ സ്പോർട്സ് ഫീൽഡിൽ നിന്ന് പാപ്പാ വത്തിക്കാനിലേക്ക് മടങ്ങും.

രാത്രി 9.15ന് വത്തിക്കാൻ ഹെലിപോർട്ടിൽ വന്നിറങ്ങും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 June 2024, 13:31