പാപ്പാ: വിശ്വാസം പങ്കുവയ്ക്കപ്പെടേണ്ട ഒരു പ്രണയകഥയാണ്
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“സന്തോഷത്തോടു കൂടി അല്ലാതെ യേശുവിനെക്കുറിച്ച് നമുക്ക് സംസാരിക്കാനാവില്ല, കാരണം, വിശ്വാസം പങ്കുവയ്ക്കേണ്ട അത്ഭുതകരമായ ഒരു പ്രേമകഥയാണ്. യേശുവിന് സാക്ഷ്യം വഹിക്കുകയും അവന്റെ നാമത്തിൽ മറ്റുള്ളവർക്കായി എന്തെങ്കിലും ചെയ്യുക എന്നതിന്റെയും അർത്ഥം വാക്കുകൾ കൊണ്ട് മാത്രം പ്രകടിപ്പിക്കാനാവാത്ത ഈ മനോഹര ദാനത്തിന് സാക്ഷ്യം നൽകുക എന്നതാണ്.”
ജൂൺ പതിനേഴാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്ന ഭാഷകളില്‍ പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: