വൃദ്ധജനത്തെ പുറന്തള്ളുന്ന മനോഭാവം ആവൃത ദയാവധം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിഷലിപ്തമായ വലിച്ചെറിയൽ സംസ്കാരത്തെ ചെറുക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.
വയോജന പീഢനവിരുദ്ധ ലോകദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെട്ട ജൂൺ 15-ന് ശനിയാഴ്ച, ഫ്രാൻസീസ് പാപ്പാ, “എക്സ്” (X) എന്ന പുതിയനാമത്തിൽ അറിയപ്പെടുന്ന സാമൂഹ്യമാദ്ധ്യമമായ ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.
പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:
“പ്രായാധിക്യം ചെന്നവർ, യഥാർത്ഥവും ആവൃതവുമായ ദയാവധമായ ഉപേക്ഷിക്കൽ മനോഭാവത്തോടെ എത്രയോ തവണ തള്ളിക്കളയപ്പെടുന്നു! നമ്മുടെ ലോകത്തിന് ഏറെ ദോഷകരമായ ആ വലിച്ചെറിയൽ സംസ്കൃതിയുടെ ഫലമാണത്. ഈ വിഷലിപ്ത സംസ്‌കാരത്തെ ചെറുക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു!”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Quante volte si scartano gli anziani con atteggiamenti di abbandono che sono una vera e propria eutanasia nascosta! È l’effetto di quella cultura dello scarto che fa molto male al nostro mondo. Siamo tutti chiamati a contrastare questa velenosa cultura dello scarto!
EN: How many times are the elderly discarded with an attitude of abandonment, which is actually real and hidden euthanasia! It is the result of a throw away culture which is so harmful to our world. We are all called to oppose this poisonous, throw away culture!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: