സഹോദര്യസരണി കാണിച്ചു തരാൻ പരിശുദ്ധ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം തേടുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശ്വശാന്തിക്കായി സമാധാന രാജ്ഞിയായ പരിശുദ്ധ മറിയത്തോടു പ്രാർത്ഥിക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.
പരിശുദ്ധ കന്യകാമറിയത്തിൻറെ വിമലഹൃദയത്തിൻറെ തിരുന്നാൾ ആചരിക്കപ്പെട്ട ജൂൺ 8-ന് ശനിയാഴ്ച, “സമാധാനത്തിനായിഒരുനിമിഷം” (#OneMinuteForPeace), “ഒരുമിച്ചുപ്രാർത്ഥിക്കാം” (#PrayTogether) എന്നീ ഹാഷ്ടാഗുകളോടുകൂടി ഫ്രാൻസീസ് പാപ്പാ, “എക്സ്” (X) എന്ന പുതിയനാമത്തിൽ അറിയപ്പെടുന്ന സാമൂഹ്യമാദ്ധ്യമമായ ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഈ ക്ഷണം ഉള്ളത്.
പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:
“യേശുവിൻറെ മുമ്പാകെ നമുക്കായി മാദ്ധ്യസ്ഥ്യവഹിക്കാൻ മറിയത്തിൻറെ വിമലഹൃദയത്തോട് അപേക്ഷിച്ചുകൊണ്ട്, നമുക്ക്, ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക്, #ഒരു നിമിഷമെങ്കിലും സമാധാനത്തിനായി പ്രാർത്ഥിക്കാം. മാനവകുടുംബത്തിൻറെ രാജ്ഞിയേ, ജനതകൾക്ക് സാഹോദര്യത്തിൻറെ വഴി കാണിച്ചുകൊടുക്കേണമേ; സമാധാനത്തിൻറെ രാജ്ഞീ, ലോകത്തിന് സമാധാനം നേടിത്തരേണമേ.”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Fermiamoci oggi, alle ore 13, a pregare almeno #UnMinutoPerLaPace, chiedendo al Cuore Immacolato di Maria di intercedere per noi davanti a Gesù. #PreghiamoInsieme: Regina della famiglia umana, mostra ai popoli la via della fraternità; Regina della pace, ottieni al mondo la pace.
EN: Let us pause today at 1 PM to pray at least #OneMinuteForPeace, asking the Immaculate Heart of Mary to intercede for us before Jesus. Let us #PrayTogether: ‘Queen of the human family, show your people the path of fraternity. Queen of peace, obtain peace for our world.’
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: