ഒളിമ്പിക്സ് സമാധാന പുനഃസ്ഥാപനത്തിനുള്ള അവസരം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഒളിമ്പിക്‌സ് മത്സരങ്ങൾ നിലവിലുള്ള സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും താൽക്കാലികമായെങ്കിലും വിരാമമിടട്ടെയെന്നും, ലോകത്ത് ഐക്യം പുനഃസ്ഥാപിക്കപ്പെടട്ടെയെന്നും ആശംസിച്ച് ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിലെ പാരീസിൽ ജൂലൈ 26-ന് ഒളിമ്പിക്സ് മത്സരങ്ങൾക്ക് തുടക്കം കുറിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട്, സാമൂഹ്യമാധ്യമമായ എക്‌സിൽ ഇതേ ദിവസം കുറിച്ച സന്ദേശത്തിലാണ് ലോകസമാധാനത്തിനായി പാപ്പാ വീണ്ടും ആഹ്വാനം ചെയ്‌തത്. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് വെടിനിറുത്തലിനായി നടത്തിയ നിർദ്ദേശം എല്ലാവരും പാലിക്കുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. വിവിധ അധികാരങ്ങൾ കൈയ്യാളുന്നവരുടെ മനഃസാക്ഷിയെ ദൈവം പ്രകാശിപ്പിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
"ലോകത്ത് സമാധാനം ഗുരുതരമായ ഭീഷണി നേരിടുമ്പോൾ, സംഘർഷങ്ങൾ പരിഹരിക്കപ്പെടുകയും ഐക്യം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യമെന്നുള്ള പ്രതീക്ഷയിൽ, ഒളിമ്പിക്‌സ് സന്ധി എല്ലാവരും മാനിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. അധികാരത്തിലിരിക്കുന്നവരുടെ മനഃസാക്ഷിയെ ദൈവം പ്രകാശിപ്പിക്കട്ടെ" എന്നതായിരുന്നു പാപ്പായുടെ സന്ദേശം. #ഒളിമ്പിക്‌സ് വെടിനിറുത്തൽ (#OlympicTruce), #പാരീസ്2024 (#Paris2024) എന്നീ ഹാഷ്ടാഗുകളോടയാണ് പാപ്പാ തന്റെ ട്വീറ്റ് കുറിച്ചത്.
EN: With world peace seriously threatened, I fervently hope that all will respect the #OlympicTruce, in the hope of resolving conflicts and restoring harmony. May God enlighten the consciences of those in power. #Paris2024
IT: Mentre la pace nel mondo è seriamente minacciata, auspico vivamente che tutti rispettino la #treguaolimpica, nella speranza di risolvere i conflitti e ripristinare la concordia. Che Dio illumini le coscienze di coloro che sono al potere. #Parigi2024
എക്‌സ് സാമൂഹ്യമാധ്യമത്തിൽ 5 കോടിയിലേറെ അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: