ത്രിയേസ്തേ സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ ത്രിയേസ്തേ സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

നാവികർക്കും, കടലിൽ തൊഴിൽചെയ്യുന്ന എല്ലാവർക്കും ഫ്രാൻസിസ് പാപ്പാ ആദരമർപ്പിച്ചു

സമുദ്രഞായർ ആഘോഷത്തിന്റെ പ്രാധാന്യം അടിവരയിട്ടുപറഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ഹ്രസ്വസന്ദേശം.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

കടൽ യാത്രികരെയും, നാവികരെയും, തൊഴിലാളികളെയും  അവരുടെ പ്രിയപ്പെട്ടവരെയും പ്രാദേശിക സഭയെയും പ്രത്യേകം ഓർക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനുമായി ജൂലൈ മാസം രണ്ടാമത്തെ ഞായാറാഴ്ച തിരുസഭ, സമുദ്രഞായർ എന്ന പേരിൽ ആഘോഷിക്കുന്നു.

ഈ ദിവസത്തിന്റെ പ്രത്യേകതകൾ ഓർമ്മിപ്പിച്ചുകൊണ്ടും, ഏവർക്കുംവേണ്ടി പ്രാർത്ഥിച്ചുകൊണ്ടും, ജൂലൈ മാസം പതിനാലാം തീയതി, ഞായറാഴ്ച്ച ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ എക്‌സിൽ(X) ഹ്രസ്വസന്ദേശമയച്ചു. വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നയിച്ച മധ്യാഹ്നപ്രാർത്ഥനയ്ക്കുശേഷവും കടൽസംബന്ധമായ തൊഴിൽ ചെയ്യുന്ന എല്ലാവരെയും അനുസ്മരിക്കുകയും, അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുകയും ചെയ്തു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“ഈ സമുദ്രഞായറാഴ്ച്ച, എല്ലാ നാവികരെയും നമുക്ക് ആദരിക്കാം. സമുദ്രതാരമായ പരിശുദ്ധ അമ്മയുടെ അമ്മയുടെ മാധ്യസ്ഥ്യം തേടി, കടലുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരേയും അവരുടെ കുടുംബങ്ങളേയും അനുഗമിക്കാനും അവരെ ക്രിസ്തുവിലേക്കുള്ള പാതയിലേക്ക് നയിക്കാനും, നമുക്കേവർക്കും ചേർന്നു പ്രാർത്ഥിക്കാം.”

IT: In questa #Domenica del Mare, rendiamo omaggio ai marittimi. #PreghiamoInsieme chiedendo a Maria, Stella del Mare, di accompagnare tutti coloro il cui lavoro è legato al mare, così come le loro famiglie, e di guidarli nel cammino verso Cristo.

EN: On #SeaSunday, may we give thanks for all seafarers. Let us #PrayTogether and ask Our Lady, Star of the Sea, to accompany those who work at sea and their families. May she guide them on their journey towards Christ.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന എക്സ് അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന  സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 July 2024, 13:48