കർമ്മലമാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിൽ ഫ്രാൻസിസ് പാപ്പാ കർമ്മലമാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിൽ ഫ്രാൻസിസ് പാപ്പാ 

യുദ്ധഭീകരതയാൽ അടിച്ചമർത്തപ്പെട്ടവരെ കർമ്മലമാതാവിന് സമർപ്പിച്ച് ഫ്രാൻസിസ് പാപ്പാ

കർമ്മലമാതാവിന്റെ തിരുനാൾ ദിനമായ ജൂലൈ 16-ന് ലോകസമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ നൽകിയ എക്സ് സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുദ്ധത്തിന്റെ ഭീകരതയാൽ ബുദ്ധിമുട്ടനുഭവിക്കുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങളെ കർമ്മലമാതാവിന്റെ തിരുനാൾ ദിനമായ ജൂലൈ 16 ചൊവ്വാഴ്ച, പ്രത്യേകമായി അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പാ. ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ജനതകൾക്ക് പരിശുദ്ധ അമ്മ ആശ്വാസവും സമാധാനവും നൽകട്ടേയെന്ന് ആശംസിച്ച പാപ്പാ, ഉക്രൈൻ, പാലസ്തീന, ഇസ്രായേൽ, മ്യാന്മാർ എന്നീ സംഘർഷഭരിത ഇടങ്ങളെ തന്റെ സന്ദേശത്തിൽ പ്രത്യേകം പരാമർശിച്ചു.

"യുദ്ധഭീകരതയാൽ അടിച്ചമർത്തപ്പെട്ട എല്ലാ ജനതകൾക്കും #പരിശുദ്ധ കർമ്മലമാതാവ് ആശ്വാസം നൽകുകയും സമാധാനം നേടിത്തരികയും ചെയ്യട്ടെ. പീഡനമനുഭവിക്കുന്ന ഉക്രൈനെയും, പാലസ്തീനായേയും, ഇസ്രായേലിനേയും, മ്യാന്മാറിനെയും നമുക്ക് മറക്കാതിരിക്കാം. #നമുക്കൊരുമിച്ച് സമാധാനത്തിനായി പ്രാർത്ഥിക്കാം" എന്നായിരുന്നു പാപ്പാ സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചത്.

"കർമ്മലമാതാവ്" (#OurLadyOfMountCarmel), "ഒരുമിച്ച് പ്രാർത്ഥിക്കാം" (#PrayTogether) എന്നീ ഹാഷ്‌ടാഗുകളോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം.

IT: La Beata #VerginedelMonteCarmelo doni conforto e ottenga la #pace a tutte le popolazioni che sono oppresse dall’orrore della guerra. Per favore, non dimentichiamo la martoriata Ucraina, la Palestina, Israele, Myanmar, e #PreghiamoInsieme per la pace.

EN: May #OurLadyOfMountCarmel comfort and obtain #Peace for all peoples who are oppressed by the horror of war. Please, let us not forget tormented Ukraine, Palestine, Israel, and Myanmar. Let us #PrayTogether for peace.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍-എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 July 2024, 16:22