വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
യുവജനങ്ങളും വയോധികരും തമ്മിൽ ഒരു പുതിയ കൂട്ടുകെട്ടിന്റെ ആവശ്യം എടുത്തുപറഞ്ഞ് ഫ്രാൻസിസ് പാപ്പാ. സാമൂഹ്യമാധ്യമമായ എക്‌സിൽ, ജൂലൈ 24 ബുധനാഴ്ച കുറിച്ച സന്ദേശത്തിലൂടെയാണ് പുതുതലമുറയുടെ വളർച്ചയ്ക്കുപകരിക്കുന്ന ഇത്തരമൊരു ബന്ധത്തിന്റെ പ്രാധാന്യം പാപ്പാ ഓർമ്മിപ്പിച്ചത്. വയോധികരുടെ അനുഭവസമ്പത്ത് യുവജനങ്ങളിൽ പ്രതീക്ഷകളുടെ നാമ്പുകൾ മെച്ചപ്പെട്ട രീതിയിൽ വളരാൻ സഹായിക്കുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അങ്ങനെ സാഹോദര്യം വളരുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
"യുവജനങ്ങളും വയോധികരും തമ്മിലുള്ള ഒരു നവബന്ധം നമുക്ക് ആവശ്യമാണ്. സുദീർഘമായ അനുഭവസമ്പത്തുള്ള ആളുകളുടെ ജീവദ്രവം, വളർന്നുവരുന്നവരിലെ പ്രതീക്ഷകളുടെ മുകുളങ്ങളെ നനയ്ക്കട്ടെ. ഇതുവഴി നമുക്ക് ജീവിതത്തിന്റെ മനോഹാരിത അറിയുകയും, സാഹോദര്യം പുലരുന്ന സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യാം" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.
#മുത്തശ്ശീമുത്തച്ഛന്മാരുംവയോധികരും (#GrandparentsAndTheElderly) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പാ തന്റെ സന്ദേശം പ്രസിദ്ധീകരിച്ചത്.
EN: We need a new bond between the young and the elderly. May those with more life experience water the shoots of hope of those who are still growing. May we come to know the beauty of life and build a fraternal society. #GrandparentsAndTheElderly
IT: Abbiamo bisogno di una nuova alleanza tra giovani e anziani, perché la linfa di chi ha alle spalle una lunga esperienza di vita irrori i germogli di speranza di chi sta crescendo. Così impariamo la bellezza della vita e realizziamo una società fraterna. #NonnieAnziani
എക്‌സ് സാമൂഹ്യമാധ്യമത്തിൽ 5 കോടിയിലേറെ അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: