തിരയുക

 അർജന്തീനയിൽ ഇസ്രായേൽ-അർജന്തീന പാരസ്പര്യസംഘത്തിൻറെ ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൻറെ മുപ്പതാം വാർഷികം അർജന്തീനയിൽ ഇസ്രായേൽ-അർജന്തീന പാരസ്പര്യസംഘത്തിൻറെ ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൻറെ മുപ്പതാം വാർഷികം  (irina dambrauskas)

സാഹോദര്യം വാഴുന്ന ഒരു ലോകത്തിനായി അക്ഷീണം യത്നിക്കുക, പാപ്പാ!

അർജന്തീനയിലെ ബുവെനോസ് അയിരെസിൽ 1994 ജൂലൈ 18-ന് ഇസ്രായേൽ-അർജന്തീന പാരസ്പര്യസംഘത്തിൻറെ ആസ്ഥാനത്ത് ഉണ്ടായ ഭീകരാക്രമണത്തിൽ 85 പേർ മരിക്കുകയും മന്നൂറിലേറെപ്പേർക്ക് പരിക്കേല്ക്കുകയും ചെയ്ത ദുരന്തത്തിൻറെ മുപ്പതാം വാർഷികം. പാപ്പായുടെ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നീതിയും സമാധാനവും പര്സ്പരം ആശ്ലേഷിക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കാൻ നാം പരിശ്രമിക്കണമെന്നും നീതിയുടെ അഭാവത്തിൽ സ്ഥായിയും ഫലപ്രദവുമായ സമാധാനം സാധ്യമല്ലെന്നും മാർപ്പാപ്പാ.

തൻറെ ജന്മനാടായ അർജന്തീനയിലെ ബുവെനോസ് അയിരെസിൽ 1994 ജൂലൈ 18-ന് ഇസ്രായേൽ-അർജന്തീന പാരസ്പര്യസംഘത്തിൻറെ ആസ്ഥാനത്ത് ഉണ്ടായ ഭീകരാക്രമണത്തിൽ 85 പേർ മരിക്കുകയും മന്നൂറിലേറെപ്പേർക്ക് പരിക്കേല്ക്കുകയും ചെയ്ത ദുരന്തത്തിൻറെ മുപ്പതാം വാർഷിത്തോടനുബന്ധിച്ച് നല്കിയ ഒരു സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

നീതിക്കായുള്ള അന്വേഷണത്തിൽ ഒരോ മനുഷ്യജീവനോടും അതിൻറെ ഔന്നത്യത്തോടുമുള്ള ആദരവ് അന്തർലീനമാണെന്ന് പാപ്പാ ഓർമ്മപ്പിക്കുന്നു. ഭീകരാക്രമണത്തിന് ഇരകളായവരെക്കുറിച്ചുള്ള ഓർമ്മയിൽ നമ്മുടെ പരിശ്രമം നീതിക്കുവേണ്ടി ആയിരിക്കണമെന്നു പറഞ്ഞു. പ്രതികാരമോ പിടിച്ചടക്കലോ ആയിട്ടല്ല പ്രത്യുത, സത്യവും പരിഹരിക്കലും ആയിട്ടായിരിക്കണം നീതിക്കായുള്ള പരിശ്രമം എന്ന് പാപ്പാ ഓർമ്മപ്പെടുത്തുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 July 2024, 12:18