സേതുബന്ധം തീർക്കുക, വിശ്വാസം, ഐക്യം, സേവനം എന്നിവ ശക്തിപ്പെടുത്തുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാലങ്ങൾ പണിയുകയെന്നാൽ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങളെ തുല്യമായി അഭിസംബോധന ചെയ്യുന്ന സുസ്ഥിര സമൂഹത്തിൻറെ സമഗ്രവും ചിട്ടയായതുമായ ഒരു കാഴ്ചപ്പാട് പരിപോഷിപ്പിക്കലാണെന്ന് പാപ്പാ.
ജൂലൈ 15-19 വരെ, മലാവ്വിയിൽ സമ്മേളിച്ച അന്നാട്ടിലെയും സിംബാവ്വെയിലെയും സാംബിയായിലെയും കത്തോലിക്കാമെത്രാന്മാർക്കു നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. ഈ സന്ദേശം സാംബിയായിലെയും മലാവിയിലെയുമായ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് ജാൻ ലൂക്ക പെരീച്ചി സമ്മേളനത്തിൽ വായിക്കുകയായിരുന്നു.
പ്രദേശത്തെ ജനങ്ങളുടെ പൊതുനന്മയുടെ ഔന്നത്യവും പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദൈവിക കൃപയ്ക്ക് വിധേയരായി പങ്കാളിത്തത്തിലും ഐക്യത്തിലും സമാധാനത്തിലും വർത്തിക്കുന്നതു തുരണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. സിംബാവ്വെ, സാംബിയ, മലാവി എന്നീ നാടുകൾ തമ്മിൽ പാലങ്ങൾ പണിയുകയും വിശ്വാസവും ഐക്യവും സേവനവും ശക്തിപ്പെടുത്തുകയും വേണമെന്ന് പാപ്പാ പറയുന്നു.
മെത്രാന്മാരുടെ മലാവി സമ്മേളനം അന്നാട്ടിലെയും സാംബിയ, സിംബാവെ എന്നീ നാടുകളിലെയും കത്തോലിക്കാമെത്രാന്മാർ ചേർന്ന പ്രാദേശിക മെത്രാൻ സംഘത്തിന് രൂപം നല്കി. മലാവി സിംബാവ്വെ, സാംബിയ എന്നീ നാടുകളിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘം എന്നാണ് ഇത് അറിയപ്പെടുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: