ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ  (ANSA)

സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ രചനാത്മക മൂല്യങ്ങൾ സധൈര്യം പ്രസരിപ്പിക്കുക, പാപ്പാ യുവതയോട്!

ഫ്രാൻസീസ് പാപ്പാ, റൊമേനിയായിലെ ഇയാസി രൂപതയിലെ യുവജനങ്ങൾക്ക് ഒരു സന്ദേശം നല്കി. ആധുനിക സാമൂഹ്യവിനിമയ മാദ്ധ്യമങ്ങൾക്ക് അടിമകളാകാതെ അവയെ മൂല്യപ്രസരണത്തിന് വിനിയോഗിക്കാൻ പാപ്പാ യുവതയ്ക്ക് പ്രചോദനം പകരുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോകത്തിൽ നന്മയും സ്നേഹവും വിതയ്ക്കുന്നതിന് സാധ്യമായ സകല ഉപാധികളും ഉപയോഗിച്ചുകൊണ്ട് പ്രത്യാശയുടെ സംവാഹകരും പാലങ്ങളുടെ ശില്പികളും ആയിരിക്കാൻ പാപ്പാ യുവതീയുവാക്കളെ ആഹ്വാനം ചെയ്യുന്നു.

റൊമേനിയായിലെ ഇയാസി രൂപതയിലെ യുവജനങ്ങൾ. മെയ് മാസത്തിൽ അവിടെ നടന്ന രൂപതായുവജനസമ്മേളനത്തിൽ പങ്കെടുത്ത വത്തിക്കാൻ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ വഴി തനിക്കു നല്കിയ കത്തിനുള്ള മറുപടയിലാണ് ഫ്രാൻസീസ് പാപ്പാ ഈ ആഹ്വാനം നല്കിയിരിക്കുന്നത്.

മൈത്രി, സമാധാനം, വംശങ്ങളും സംസ്കാരങ്ങളും കുടുംബങ്ങളും തമ്മിലുള്ള സംഭാഷണം എന്നീ സൃഷ്ടിപരമായ മൂല്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ സംവേദനം ചെയ്യാൻ പാപ്പാ പ്രചോദനം പകരുന്നു. ഫോണുകളുടെ അടിമകളായിത്തീരാതിരിക്കാനും യാഥാർത്ഥ്യലോകത്തു നിന്നു മാറി സാങ്കല്പിക ലോക ജീവിതത്തിൻറെ തടവിലാകാതിരിക്കാനും പാപ്പാ യുവതയെ ഉപദേശിക്കുന്നു.  ലോകത്തിലേക്കിറങ്ങി ആളുകളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ കഥകൾ ശ്രവിക്കുകയും സഹോദരീസഹോദരങ്ങളുടെ കണ്ണുകളിൽ നോക്കുകയും ചെയ്യണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 July 2024, 17:50