ഫ്രാൻസീസ് പാപ്പായുടെ പ്രഭാഷണങ്ങളുടെയും സന്ദേശങ്ങളുടെയും സമാഹാരമായ “ജനാധിപത്യത്തിൻറെ ഹൃയത്തിലേക്ക്”  (Al cuore della democrazia) എന്ന  ഗ്രന്ഥത്തിന് പാപ്പായുടെ തന്നെ അവതാരിക. ഫ്രാൻസീസ് പാപ്പായുടെ പ്രഭാഷണങ്ങളുടെയും സന്ദേശങ്ങളുടെയും സമാഹാരമായ “ജനാധിപത്യത്തിൻറെ ഹൃയത്തിലേക്ക്” (Al cuore della democrazia) എന്ന ഗ്രന്ഥത്തിന് പാപ്പായുടെ തന്നെ അവതാരിക. 

"ഒരുമിച്ചായിരിക്കുക", ജനാധിപത്യത്തിൻറെ മഹത്തായ മൂല്യം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രഭാഷണങ്ങളുടെയും സന്ദേശങ്ങളുടെയും സമാഹാരമായ “ജനാധിപത്യത്തിൻറെ ഹൃയത്തിലേക്ക്” (Al cuore della democrazia) എന്ന ശീർഷകത്തിൽ തയ്യാറാക്കപ്പെട്ടിരിക്കുന്ന ഗ്രന്ഥത്തിന് പാപ്പായുടെ തന്നെ അവതാരിക. ഈ പതിപ്പ് പാപ്പായുടെ ത്രിയേസ്തെ സന്ദർശന ദിനമായ ഞായറാഴ്ച ത്രിയേസ്തെയിലെ “ഇൽ പീക്കൊളൊ” (Il Piccolo) എന്ന പ്രാദേശിക ദിനപ്പത്രത്തോടൊപ്പം സൗജന്യമായി വിതരണം ചെയ്യപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

“പങ്കുചേരുക” എന്ന പദത്തിലാണ് നാം ജനാധിപത്യം എന്താണ് എന്നതിൻറെ ആധികാരികമായ പൊരുൾ, ഒരു ജനാധിപത്യവ്യവസ്ഥയുടെ ഹൃദയത്തിലേക്കു കടക്കുക എന്നതിൻറെ അർത്ഥം കണ്ടെത്താൻ കഴിയുകയെന്ന് മാർപ്പാപ്പാ.

ഫ്രാൻസീസ് പാപ്പായുടെ പ്രഭാഷണങ്ങളുടെയും സന്ദേശങ്ങളുടെയും സമാഹാരമായ “ജനാധിപത്യത്തിൻറെ ഹൃയത്തിലേക്ക്”  (Al cuore della democrazia) എന്ന ശീർഷകത്തിൽ തയ്യാറാക്കപ്പെട്ടിരിക്കുന്ന ഗ്രന്ഥത്തിന് പാപ്പാ തന്നെ എഴുതിയ അവതാരികയിലാണ് ഈ ഉദ്ബോധനമുള്ളത്.

ഇറ്റലിയിലെ കത്തോലിക്കരുടെ അമ്പതാം സാമൂഹ്യവാരചരണത്തിൻറെ സമാപനത്തിൽ സംബന്ധിക്കുന്നതിന് പാപ്പാ ഏഴാം തീയതി ഞായറാഴ്ച (07/07/24) വടക്കു കിഴക്കെ ഇറ്റലിയിലെ ത്രിയേസ്തെ സന്ദർശിക്കുന്ന പശ്ചാത്തലത്തിൽ, “ഇൽ പീക്കൊളൊ” (Il Piccolo) എന്ന പ്രാദേശിക ദിനപ്പത്രം ശനിയാഴ്ച (06/07/24) ഈ അവതാരിക പരസ്യപ്പെടുത്തിയിരുന്നു. ഈ സമാഹാരം പാപ്പായുടെ ത്രിയേസ്തെ സന്ദർശനത്തോടനുബന്ധിച്ച്, ഈ പത്രത്തോടൊപ്പം,  സൗജന്യമായി വിതരണം ചെയ്യപ്പെടും.

തങ്ങളുടെ പ്രതിനിധികളിലൂടെ ജനത വിനിയോഗിക്കുന്ന അധികാരത്തെയാണ് പ്രജാധിപത്യം എന്ന പദം ദ്യോതിപ്പിക്കുന്നത് എന്ന് അനുസ്മരിക്കുന്ന പാപ്പാ ഈ ഭരണരീതി സമീപ ദശകങ്ങളിൽ ആഗോളതലത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുമ്പോഴും മറുവശത്ത് "ജനാധിപത്യ സന്ദേഹവാദം" എന്ന അപകടകരമായ രോഗത്തിൻറെ അനന്തരഫലങ്ങൾ അനുഭവിക്കുന്ന പ്രതീതിയാണുളവാകുന്നതെന്ന് പറയുന്നു. വർത്തമാനകാലത്തിൻറെ സങ്കീർണ്ണതയുടെ ചുമതല ഏറ്റെടുക്കുന്നതിലുള്ള ബുദ്ധിമുട്ട് ജനാധിപത്യം അനുഭവിക്കുന്നുണ്ടെന്ന  തൻറെ ബോധ്യം വെളിപ്പെടുത്തുന്ന പാപ്പാ ജനാധിപത്യത്തിന് അതിൽ അന്തർലീനമായ മഹത്തായതും സംശയാതീതവുമായ ഒരു മൂല്യമുണ്ടെന്നും, "ഒരുമിച്ചായിരിക്കുക"  എന്നതാണ് ആ മൂല്യമെന്നും ഭരണം നടപ്പാക്കപ്പെടുന്നത് പൊതുനന്മയുടെ കലയെ സ്വതന്ത്രമായും മതേതരമായും അഭിമുഖീകരിക്കുന്ന ഒരു സമൂഹത്തിൻറെ പശ്ചാത്തലത്തിലാണെന്നും വിശദീകരിക്കുന്നു.

"ഒരുമിച്ച്" എന്നത് "പങ്കാളിത്തം" എന്നതിൻറെ പര്യായമാണെന്നും രാഷ്ട്രകേന്ദ്രീകൃത ഭരണകൂടത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഇല്ലെന്നും അവിടെ എല്ലാവരും നിഷ്ക്രിയരായി നിൽക്കുന്നുവെന്നും എന്നാൽ ജനാധിപത്യത്തിനാകട്ടെ പങ്കാളിത്തം ആവശ്യമാണെന്നും പാപ്പാ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 July 2024, 17:33