തിരയുക

ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന മന്ദിരം, ന്യുയോർക്ക് ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന മന്ദിരം, ന്യുയോർക്ക്   (AFP or licensors)

ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ അദ്ധ്യക്ഷൻ വത്തിക്കാനിൽ!

ഡെന്നീസ് ഫ്രാൻസീസാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ അദ്ധ്യക്ഷൻ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ അദ്ധ്യക്ഷൻ ഡെന്നീസ് ഫ്രാൻസീസിനെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.

ഇരുപത്തിയൊമ്പതാം തീയതി തിങ്കളാഴ്ച (29/07/24) ആയിരുന്നു ഈ കൂടിക്കാഴ്ച.

പാപ്പായുടെ വാസയിടമായ “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ വച്ചായിരുന്നു ഈ സ്വകാര്യ കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ് ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

കരീബിയൻ ദ്വദീപായ ട്രിനിദാദ് ആൻഡ് തൊബാഗൊ സ്വദേശിയാണ് നയതന്ത്രജ്ഞനായ ഡെന്നീസ് ഫ്രാൻസീസ്. 68 വയസ്സു പ്രായമുള്ള അദ്ദേഹം 2023 ജൂൺ 1-നാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. അക്കൊല്ലം തന്നെ സെപ്റ്റംബർ 5-ന് ചുമതലയേല്ക്കുകയും ചെയ്തു. ഡെന്നീസ് ഫ്രാൻസീസ് 2021 മുതൽ ഐക്യരാഷ്ട്രസഭയിൽ ട്രിനിദാദ് ആൻഡ് തൊബാഗൊയുടെ സ്ഥിരം പ്രതിനിധിയായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2024, 12:46