പരിശുദ്ധാരൂപി പരിശുദ്ധാരൂപി 

സഭയ്ക്ക് ജീവനേകുന്നതും വിശ്വാസം സജീവമാക്കുന്നതും പരിശുദ്ധാരൂപി, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ "എക്സ്" സന്ദേശം: പരിശുദ്ധാരൂപിയുടെ പ്രവർത്തനം സഭയിലും നമ്മുടെ വിശ്വാസ ജീവിതത്തിലും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പരിശുദ്ധാരൂപിയുടെ അഭാവത്തിൽ സഭ നിർജ്ജീവമാകുമെന്ന് മാർപ്പാപ്പാ.

വെള്ളിയാഴ്‌ച (05/07/24)  സാമൂഹ്യമാദ്ധ്യമമായ “എക്സിൽ” (X) അഥവാ, ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ സഭയുടെ ജീവിതത്തിലും നമ്മുടെ വിശ്വാസജീവിതത്തിലും പരിശുദ്ധാരൂപിയുടെ പ്രവർത്തനത്തിൻറെ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.

പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:

“പരിശുദ്ധാത്മാവില്ലെങ്കിൽ, സഭ നിർജ്ജീവമാകും, വിശ്വാസം ഒരു സിദ്ധാന്തം മാത്രമാകും, ധാർമ്മികത ഒരു കടമയും  അജപാലന പ്രവർത്തനം ഒരു ജോലിയും മാത്രമാകും. എന്നാൽ  പരിശുദ്ധാത്മാവുണ്ടെങ്കിൽ, വിശ്വാസം ജീവിതമാകും, ദൈവത്തിൻറെ സ്നേഹം നമ്മെ കീഴടക്കും, പ്രത്യാശ പുനർജനിക്കും.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്”  അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Senza lo Spirito Santo la Chiesa è inerte, la fede è solo una dottrina, la morale solo un dovere, la pastorale solo un lavoro. Con Lui, invece, la fede è vita, l’amore del Signore ci conquista e la speranza rinasce.

EN: Without the Holy Spirit, the Church is lifeless, faith is only doctrine, morality merely a duty, and pastoral work just toil. Yet, with the Spirit, faith is life, God’s love inflames our hearts, and hope is born once again.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 July 2024, 12:56